ലണ്ടൻ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗിൽ തകർപ്പൻ ജയം. സോര്യ ലുഹാൻസ്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് കെട്ടുകെട്ടിച്ചത്. 48–മത്തെ മിനിറ്റിൽ ഹെന്‍റിക്ക് മിതാര്യനും കളി തീരാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രഹാമോവിച്ചുമാണ് മാഞ്ചസ്റ്ററിന്റെ ഗോളുകൾ നേടിയത്.
ഇതോടെ യൂറോപ്പ ലീഗ് നോക്കൗട്ടിൽ കടക്കാനും യുണൈറ്റഡിനായി. മാഞ്ചസ്റ്ററിനായി ഹെന്റിക് മിതാര്യൻ നേടുന്ന ആദ്യ ഗോളായിരുന്നു കളിയിൽ പിറന്നത്. ഗ്രൂപ്പ് എയിൽ ഫെനർബാഷെയ്ക്കു പിന്നിൽ രണ്ടാം സ്‌ഥാനത്താണ് യുണൈറ്റഡ്.
