ത്രീഡി സിനിമകള്‍ ഇന്ന് തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. 2010ല്‍ ഇറങ്ങിയ അവതാര്‍ ആണ് ത്രീഡി ചിത്രങ്ങള്‍ക്ക് ഒരു രണ്ടാം ജന്മം ഉണ്ടാക്കിയത്. 3ഡി സാങ്കേതിക വിദ്യയിലും ഏറെ മാറ്റങ്ങള്‍ വന്നു. എന്നാല്‍ അന്നും ഇന്നും മാറാതെ ഗ്ലാസുകള്‍ ധരിക്കണമായിരുന്നു. എന്നാല്‍ ഇതിലും മാറ്റം വരും എന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്.

3ഡി സിനിമ എന്നാണ് പുതിയ ടെക്നോളജിയുടെ പേര്. ത്രീഡി സിനിമ പ്രദര്‍ശിപ്പിക്കുന്ന സ്ക്രീന് മുന്നില്‍ ഒരോ കാഴ്ചക്കാരനും ഒരു ക്ലാസ് എന്നതിന് പകരം ഒരു പ്രത്യേക സ്ക്രീന്‍ ഉണ്ടാകും. parallax barrier എന്നാണ് ഇതിനെ വിളിക്കുക. 

ഇപ്പോള്‍ തിയറ്ററില്‍ നല്‍കുന്ന ഗ്ലാസുകള്‍ക്ക് എല്ലാ വ്യക്തികള്‍ക്കും അര്‍ഹിക്കുന്ന 3ഡി അനുഭവം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. മച്ച്യൂസെറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രോഫസര്‍ ജോക്കോവിച്ച് മറ്റ്യുസിക്ക് ആണ് ഈ ഗവേഷണത്തിന് പിന്നില്‍. 

ഇതിന്‍റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ