പണം തികയാത്തതുകൊണ്ട്​ ലാപ്​ടോപ്​ വാങ്ങാനുള്ള ആഗ്രഹം പോക്കറ്റിലിട്ട്​ നടക്കുകയാണോ. ആഗ്രഹം മാറ്റിവെക്കുംമുമ്പ്​ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന ലാപ്​ടോപ്​ ലഭ്യമാണോ എന്ന്​ അ​ന്വേഷിക്കുന്നത്​ നന്നായിരിക്കും. 25000 രൂപയ്​ക്ക്​ മുകളിൽ മാത്രമേ ലാപ്​ടോപ്​ ലഭ്യമാകൂ എന്ന്​ ധരിച്ചെങ്കിൽ തെറ്റി.

പ്രത്യേകതകൾ അൽപ്പം കുറഞ്ഞാലും 20000 രൂപയിൽ  കുറഞ്ഞ തുകക്കും വിപണിയിൽ ഒ​ട്ടേറെ ലാപ്​ടോപുകൾ ലഭ്യമാണ്​. ചിലത്​ മാറ്റങ്ങൾക്ക്​ വിധേയമാക്കാമെങ്കിൽ ചിലതിന്​ ഉയർന്ന വിലയിൽ വാങ്ങുന്നവയുടെ ഗുണ​വി​ശേഷങ്ങൾ ഉണ്ടാകില്ല. 

20000രൂപയിൽ താഴെ വിലയുള്ള ഏതാനും ലാപ്​ടോപ്പുകൾ: 

ലാവ ഹീലിയം 14

വില 14999 രൂപ. ഇൻ്റലിൻ്റെയും മൈക്രോസോഫ്​റ്റി​ൻ്റെയും സഹകരണതേതാടെ ലാവ കമ്പനി പുറത്തിറക്കിയ ആദ്യ ലാപ്​​ ആണിത്​. 1.44 GHz ക്വാഡ്​കോർ ഇൻറൽ പ്രോസസർ ആണിതിന്​. ഇൻറൽ എച്ച്​.ഡി ഗ്രാഫിക്​സും ഇതിൽ ലഭ്യം. വി​ൻഡോസ്​ 10 ആണ്​ ഒ.എസ്​. 2 ജിബി എൽപിഡിഡിആർ3 റാമും 32 ജിബി ഇ​ൻ്റേണൽ സ്​റ്റോറേജും 128 ജിബി എക്​സ്​പാൻറബിൾ ​മെമ്മറി സൗകര്യവും  ലഭ്യം. 14.1 ഇഞ്ച്​ ഫുൾ എച്ച്.ഡി ഡിസ്​​​പ്ലേ, 10000mAh ബാറ്ററി, 2 മെഗാപിക്​സൽ ഹൈഡെഫിനിഷൻ വെബ്​കാം എന്നിവയും ഇതിനുണ്ട്​. വൈഫൈ, ബ്ലൂടൂത്ത്​, യു.എസ്​.ബി 3.0, യു.എസ്​.ബി 2.0, മിനി എച്ച്​ഡിഎം​ഐ പോട്​സ്​ എന്നിവയും ലാവക്കുണ്ട്​. 

ഐബാള്‍ കോംബുക്ക് ഐ360

വില 12999. 360 ഡിഗ്രിയിൽ തിരിക്കാവുന്ന ടച്ച്​ സ്​ക്രീൻ സൗകര്യമുള്ള ലാപ്​. 1.84  GHz ക്വാഡ്​കോർ പ്രോസസർ, 2 ജിബി റാം, 32 ജി.ബി ഇ​ൻ്റേണൽ സ്​റ്റോറേജ്​, 64 ജി.ബി എക്​സ്​പാൻറബിൾ മെമ്മറി എന്നിവ ഇതി​ൻ്റെ പ്രത്യേകത.  വിൻഡോസ്​ 10 ഒ.എസിൽ ആണ്​ പ്രവർത്തിക്കുന്നത്​. 11.6 ഇഞ്ച്​ മൾട്ടി ടച്ച്​ എച്ച്​ഡി സിസ്​​പ്ലേ, വൈഫൈ, ബ്ലൂടൂത്ത്​, എച്ച്​.ഡി.എം.​െഎ, യു.എസ്​.ബി കണക്​ടിവിറ്റി, 10000 mAh ബാറ്ററി എന്നിവയും പ്രത്യേകതകളാണ്​. 

ആസ്പെയര്‍ ഇഎസ്

 വില 16,999. വിൻഡോസ്​ 10 ആണ്​ ഹോം ഒാപ്പറേറ്റിങ്​ സിസ്​റ്റം.  11.6-ഇഞ്ച്​ എച്ച്​.ഡി ഡിസ്​​പ്ലേ,  2GHz ഡ്യ​ുവൽകോർ ഇൻ്റൽ സെലിറോൺ പ്രോസസർ, എച്ച്​.ഡി ​ഗ്രാഫിക്​സ്​.  4ജിബി റാമും 32 ജിബി സ്​റ്റോറേജും എക്​സ്​പാൻ്റബിൾ മെമ്മറി സൗകര്യവുമുണ്ട്​ വൈഫൈ, ബ്ലൂടൂത്ത്​, യു.എസ്​.ബി 2.0, യു.എസ്​.ബി 3.0, മിനി എച്ച്​ഡിഎം​ഐ കണക്​ടിവിറ്റി സൗകര്യങ്ങളും ലഭ്യം. 

ലെനോവ ഐഡിയപാഡ് 320

വില 17800. NVIDIA GeForce 940MX വരെയുള്ള അഡ്വാൻസ്​ഡ്​ ഗ്രാഫിക്​സ്​,  ഒാഫ്​ ദ ലൈൻ പ്രോസസിങ്​ എന്നിവ അവകാശ​പ്പെടുന്നു. 15 ഇഞ്ച്​ എച്ച്​ഡി ഡിസ്​​പ്ലേ, വിൻഡോസ്​ 10 ​എന്നിവ പ്രത്യേകതകൾ. ഇൻറൽ കോർ ​ഐ 7  പ്രോസസർ, 4 ജിബി റാമും 500 ജിബി സ്​റ്റോറേജും. അഞ്ച്​ മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്​ ലഭിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. 

വണ്‍ 14

വില 17990. വിൻഡോസ്​ 10, 14-ഇഞ്ച്​ എച്ച്​ഡി ഡിസ്​​പ്ലേ,  1.6GHz ഇൻറൽ ബ്രാസ്​വെൽ സെൽറോൺ ​പ്രോസസർ  എന്നിവ പ്രത്യേകതകൾ. 2 ജിബി റാമും 500 ജിബി ഇൻബിൽട്ട്​ സ്​റ്റോറേജ്​, എക്​സ്​പാൻറബിൾ മെമ്മറി സൗകര്യങ്ങൾ ലഭ്യം. 1.8കി.ഗ്രാം ഭാരം വരുന്ന ലാപിന്​ മൂന്നര മണിക്കൂർ ബാറ്ററി ബാക്കപ്പും ലഭിക്കും.

മൈക്രോമാക്സ് ക്യാന്‍വാസ് ലാപ്പ്ബുക്ക് എല്‍1160

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇൗ ലാപടോപ്പിന്​ വില 10,499. വിലയിൽ കുറവുണ്ടെങ്കിലും വിൻഡോസ്​ 10 തന്നെയാണ്​ ഒ.എസ്​.   11.6- ഇഞ്ച്​ ഡിസ്​​േപ്ല,  ഇൻറൽ ആറ്റം ക്വാഡ്​കോർ പ്രോസസർ, 2 ജിബി റാം, 32ജിബി എക്​സ്​പാൻറബിൾ ​സ്​റ്റോറേജ്​ എന്നിവയാണ്​ പ്രത്യേകതകൾ. ബാറ്ററിയുടെ ശേഷി 4100mAh.

വണ്‍10 എസ് 1002- 15എസ് 1002

വില 14,990, തിരിക്കാവുന്ന ഡിസ്​പ്ലേ,  വിൻഡോസ്​  8.1 ഒ.എസ്​, വിൻഡോസ്​ 10 ആക്കി അപ്​ഗ്രേഡ്​ ചെയ്യാനും സാധിക്കും.  10.1-ഇഞ്ച്​ WXGA ഡിസ്​​േപ്ല,  ഇൻറൽ ആറ്റം  Z3735F ക്വാഡ്​കോർ പ്രോസസർ,  2ജിബി റാം,  8400mAh ബാറ്ററി.