കൊച്ചി: 2017 ജൂണ്‍ അവസാനത്തോടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 450 മില്ല്യണ്‍ കവിയുമെന്ന് പഠനങ്ങള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്റ്റാര്‍ട്ട്അപ് വെലോസിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വിവരം. പഠനത്തില്‍ പ്രതികരിച്ച ഓരോ പത്ത് പേരിലും നാല് പേര്‍ ജിയോ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്.
ഇതില്‍ 82 ശതമാനത്തിന് മുകളിലുളളവരും രണ്ടാം സ്ഥാനമാണ് ജിയോയ്ക്ക് കൊടുക്കുന്നത്. കോള്‍ ബന്ധം മുറിഞ്ഞുപോകുന്ന പ്രവണത ഏറെയാണെങ്കിലും 86 ശതമാനത്തോളും പേരും ജിയോ ഭാവിയിലും ഉപയോഗിക്കുമെന്ന് പ്രതികരിച്ചു. കോള്‍ വിചേ്ഛദനത്തില്‍ ജിയോയ്ക്ക് പിറകില്‍ എയര്‍സെലും ഡോക്കോമോയുമാണ്.
കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നത് വോഡാഫോണ്‍ ആണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വോയിസ് കോള്‍ ക്വാളിറ്റിയും വോഡാഫോണിന്റേതാണ് മികച്ച് നില്‍ക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ മികവ് പുലര്‍ത്തുന്നത് ജിയോ തന്നെയാണ്. കസ്റ്റമര്‍ സര്‍വീസിലും മുമ്പന്‍ ജിയോ തന്നെ. രണ്ടായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തിലൂടെയാണ് സ്റ്റാര്‍ട്ട് അപ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊച്ചി, ഡല്‍ഹി, മുംബൈ, ബാംഗ്ലുര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹ്ഹമദാബാദ്, പൂനെ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ഭൂരിഭാഗം പേരും ജിയോയുടെ പ്രീപെയ്ഡ് കണക്ഷനാണ് ഉപയോഗിക്കുന്നത്. എതിരാളികളായ വോഡാഫോണിനും എയര്‍ടെലിനുമാണ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ കൂടുതലുളളത്.
