മനുഷ്യന് വൈകാരിക പിന്തുണ നല്‍കാന്‍ സഹായിക്കുന്ന ഒരു സാധാരണ എഐ ചാറ്റ്‌ബോട്ട് അല്ല മിയോ
ലണ്ടന്‍: എഐ ചാറ്റ്‌ബോട്ടിനെ സുഹൃത്തായി കാണാന്‍ തുടങ്ങിയവരുടെ ലോകമാണിത്. നേരംപോക്കിനായി എഐ ചാറ്റ്‌ബോട്ടിനോട് കുശലം പറയുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം നമുക്ക് ശീലമായിക്കഴിഞ്ഞു. ഇപ്പോൾ, ടെക്ക് ലോകത്ത് വലിയ ചര്‍ച്ചയാവുന്ന ഒരു എഐ കാമുകിയുണ്ട്. ലണ്ടന്‍ കമ്പനിയായ 'മെറ്റ ലൂപ്പ്' അവതരിപ്പിച്ച 'മിയോ' എന്ന് പേരുള്ള ചാറ്റ്ബോട്ടാണിത്. എന്നാല്‍ മിയോ കൗതുകത്തിനൊപ്പം ആശങ്കയും സൃഷ്ടിക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത ലോകത്തിന് പരിചയപ്പെടുത്തിയത്.
കൗതുകം ഈ മിയോ
ഏകാന്തയിൽ മനുഷ്യന് കൂട്ടായിരിക്കാൻ, ഒരു വൈകാരിക പിന്തുണ നല്‍കാന്‍ സഹായിക്കുന്ന ഒരു സാധാരണ എഐ ചാറ്റ്‌ബോട്ട് അല്ല മിയോ. ലണ്ടന്‍ കമ്പനിയുടെ മിയോ ചാറ്റ്‌ബോട്ടിന് കുറേയേറെ സവിശേഷതകള്‍ പറയാനുണ്ട്. ഭാവിയിൽ മിയോയൊരു വിവാദ നായികയായി മാറിയേക്കാം. കാരണം, മനുഷ്യനോട് ഇടപഴകാനുള്ള മിയോയുടെ അപാരമായ സിദ്ധിയാണ് ഇതിന് കാരണം. ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ് കമ്പനിയായ മെറ്റ ലൂപ് ആണ് മിയോയെ അടുത്തിടെ അവതരിപ്പിച്ചത്. മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെ മിയോയുടെ സേവനം ലഭിക്കും. കാഴ്ചയില്‍ വശ്യമായ ഭംഗിയുള്ള ഒരു യുവതികളുടെ രൂപത്തിലാണ് മിയോയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ആളുകളുടെ വൈകാരികതയ്ക്കും താത്പര്യത്തിനുമനുസരിച്ച് മിയോ പെരുമാറുമെന്ന് കമ്പനി സ്ഥാപകന്‍ ഹവോ ജിയാങ് അവകാശപ്പെടുന്നു. ഉപയോക്താവിന്‍റെ രീതിക്കനുസരിച്ച് പ്രോഗ്രാം ചെയ്താൽ, മിയോക്ക് അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് വാദം. 'എഐ ഉപയോഗിച്ച് വിശ്വസ്തത നിയന്ത്രിക്കാം, മിയോ ചതിക്കില്ല, ചിലപ്പോൾ ഫ്‌ളേർട്ട് ചെയ്താക്കാം, അതും നമ്മൾക്ക് തീരുമാനിക്കാം'- മിയോ ചാറ്റ്‌ബോട്ടിന്‍റെ പ്രത്യേകതകളെ കുറിച്ച് ഹവോ ജിയാങ് ഇങ്ങനെ വിശദീകരിക്കുന്നു.
ആശങ്കകളും സജീവം
എന്നാൽ മനുഷ്യ സ്വഭാവത്തിലെ ചില സവിശേഷതകള്‍ മനുഷ്യനിൽ തന്നെ എഐ ചാറ്റ്‌ബോട്ട് അപ്ലൈ ചെയ്യുമ്പോൾ ഉപഭോക്താവിന്‍റെ മാനസിക അവസ്ഥയെ ബാധിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ മിയോയുടെ ഹൈപ്പർ-റിയലിസ്റ്റിക് സ്വഭാവങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എഐ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയാല്‍ പുരുഷന്‍മാര്‍ യഥാര്‍ഥ പങ്കാളികളില്‍ നിന്നും അകലാനും പല ബന്ധങ്ങളും തകരാനും കാരണമായേക്കാം എന്ന ആശങ്കകള്‍ സജീവം. മിയ എഐ ചാറ്റ്‌ബോട്ടിന് അസൂയ അല്‍പം കൂടുതലാണെന്ന വിലയിരുത്തലുകളും അപകട ഭീഷണിയാണ്.

