ഓക്കിഹാര അല്ലെങ്കില്‍ ജൂകെയ് എന്നാണ് ഈ കാട് അറിയപ്പെടുന്നത്. ഫൂജി പര്‍വ്വതത്തിന് താഴെയുള്ള നിബിഡ വനത്തിന്‍റെ ഭാഗമാണ് ഈ കാടും. എന്നാല്‍ ആത്മഹത്യ വനം എന്നാണ് ഈ കാട് അറിയപ്പെടുന്നത്. പായലുകള്‍ വിരിച്ച തിട്ടയാണ് കാടിന്‍റെ പ്രത്യേകത ഒപ്പം വലിയ മരങ്ങളും. കാടിന്‍റെ ഇരട്ടപ്പേരായ ജൂകെയ് എന്നതിന്‍റെ ജപ്പനീസിലെ അര്‍ത്ഥം തന്നെ മരങ്ങളുടെ കാട് എന്നാണ്.

ഇനി എന്തുകൊണ്ടാണ് ഈ വനംസൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യവനം എന്ന് അറിയപ്പെടുന്നത് എന്ന് നോക്കാം. ഒരോ വര്‍ഷവും നൂറു കണക്കിനാളുകളാണു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തി ആത്മഹത്യ ചെയുന്നത്. ഇവിടുത്തെ ആത്മഹത്യകളെ കുറിച്ച് അന്വേഷിക്കാന്‍ രൂപികരിച്ച് പ്രിവന്‍ഷന്‍ സ്‌ക്വഡലിലെ പോലീസുകാര്‍ രാത്രി ടെന്‍റില്‍ നിന്നു എഴുന്നേറ്റ് ഈ കാട്ടില്‍പോയി ആത്മഹത്യ ചെയ്തു എന്ന് ഈ സംഘത്തിലെ ഒരു പോലീസുകാരന്‍ പറയുന്നു.

ഈ വനത്തില്‍ വടക്കുനോക്കിയന്ത്രമോ ഫോണോ പ്രവര്‍ത്തിക്കില്ല എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇവിടെ തുങ്ങി മരിച്ചയാളുകളാകട്ടെ നിലത്തു കാല്‍ ചവിട്ടി നിന്ന നിലയിലായിരുന്നു തുങ്ങി നിന്നിരുന്നത്. ഒരോ വര്‍ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ കാട്ടില്‍ നിന്നു കണ്ടെടുക്കുന്നുണ്ട്. 

ഇതു കൂടാതെ ഈ കാട്ടില്‍ ജീവിക്കുന്ന മൃഗങ്ങള്‍ നിരവധി മനുഷ്യരേ കൊന്നുതിന്നിട്ടുണ്ട് എന്നും കണ്ടെത്തി. ഈ കാടിനെ കുറിച്ച് നിരവധി സിനിമകള്‍ ഇറങ്ങിട്ടുണ്ട്. ഉള്ളിലേയ്ക്ക് പോകുന്നതനുസരിച്ചു ഭീകരതയുടെ തീവ്രദകൂടുമെന്നും പറയുന്നു. എന്നാല്‍ എന്തിനാണ് ഇത്രയധികം ആളുകള്‍ ഈ വനത്തില്‍ എത്തന്നത് എന്ന് അജ്ഞാതം.

പക്ഷെ ഈ വനത്തിലെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്‍റെ അംശം കൂടുതലയാതനിലാണ് ഇവിടെ വടക്കുനോക്കി യന്ത്രങ്ങളും ഫോണുകളും പ്രവര്‍ത്തിക്കാത്തത് എന്നാണ് ഒരു വാദം. 2017 ഫെബ്രുവരിയില്‍ അലക്സ കീഫി എന്ന ഫോട്ടോഗ്രാഫര്‍ ഈ കാട്ടിന്‍റെ ദൃശ്യങ്ങള്‍ നാഷണല്‍ ജോഗ്രഫിക്കായി പകര്‍ത്തിയിരുന്നു.