Asianet News MalayalamAsianet News Malayalam

ആപ്പിളിന്‍റെ ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി അനലിസ്റ്റുകൾ; ഐഫോൺ 14 മാക്സിന്‍റെ കയറ്റുമതിയെ ബാധിക്കുമോ?

ഐഫോൺ 14-ന്റെ പിൻ ക്യാമറ ലെൻസുകളുടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഒരു അനലിസ്റ്റ് പറയുന്നു. വരാനിരിക്കുന്ന ഐഫോൺ 14-ന് വേണ്ടിയുള്ള ചില പിൻ ക്യാമറ ലെൻസുകൾ വിതരണക്കാരനായ ജീനിയസിൽ നിന്ന് കുപെർട്ടിനോ കമ്പനി വാങ്ങിയതായാണ് പറയപ്പെടുന്നത്

Apple iPhone 14 have facing some issues, may affect its exporting
Author
New Delhi, First Published Jul 28, 2022, 12:56 AM IST

ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിളിന് എതിരെ അനലിസ്റ്റുകൾ രംഗത്ത്. ഐഫോൺ 14-ന്റെ പിൻ ക്യാമറ ലെൻസുകളുടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഒരു അനലിസ്റ്റ് പറയുന്നു. വരാനിരിക്കുന്ന ഐഫോൺ 14-ന് വേണ്ടിയുള്ള ചില പിൻ ക്യാമറ ലെൻസുകൾ വിതരണക്കാരനായ ജീനിയസിൽ നിന്ന് കുപെർട്ടിനോ കമ്പനി വാങ്ങിയതായാണ് പറയപ്പെടുന്നത്.  ഈ ലെൻസുകൾക്ക് "കോട്ടിംഗ്-ക്രാക്ക് ഗുണമേന്മ പ്രശ്‌നങ്ങൾ" ഉണ്ടായതായാണ് റിപ്പോർട്ട്.  ഈ ലെൻസുകളുടെ ഓർഡർ ഒരു തായ്‌വാനീസ് സ്ഥാപനത്തിനാണ് ആപ്പിൾ കൈമാറിയിരിക്കുന്നത്. ഐഫോൺ 14 പ്രോയും ഐഫോൺ 14 പ്രോ മാക്സും കമ്പനിയുടെ അടുത്ത തലമുറയായ എ16 ബയോണിക് ചിപ്പിലൂടെ അവതരിപ്പിക്കുമെന്ന് അനലിസ്റ്റ് അടുത്തിടെ പറഞ്ഞിരുന്നു.

ഇന്ത്യക്കാര്‍ ഐഫോണ്‍ വാങ്ങുന്നത് കുത്തനെ വര്‍ദ്ധിച്ചു; 'മേക്ക് ഇൻ ഇന്ത്യ' വന്‍ വിജയം

ആപ്പിളിന്റെ വിതരണക്കാരിൽ ഒരാളായ ജീനിയസിൽ നിന്ന് ലഭിച്ച ഐഫോൺ 14 പിൻ ക്യാമറ ലെൻസുകൾക്ക് കോട്ടിംഗ്-ക്രാക്ക് ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്ന് ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് അനലിസ്റ്റ് മിംഗ്-ചി കുവോയാണ് ട്വീറ്റ് ചെയ്തത്. ആപ്പിളിന്റെ ഹാൻഡ്‌സെറ്റിന്റെ പ്രൊഡക്ഷൻ വൈകുന്നത് ഒഴിവാക്കാൻ കമ്പനിയുടെ വിതരണക്കാരിൽ ഒരാളായ ലെൻസ് നിർമ്മാതാക്കളായ ലാർഗന് ഏകദേശം 10 ദശലക്ഷം ലെൻസുകളുടെ ഓർഡർ ഇതിനകം കൈമാറിയിട്ടുണ്ടെന്നും കുവോ  ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. ജീനിയസിന്റെ ലെൻസുകളിലെ കോട്ടിംഗ് ക്രാക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ട് മാസത്തിലധികം സമയമെടുത്തേക്കും. അങ്ങനെയാണെങ്കിൽ ഐഫോൺ 14 ലെൻസുകൾക്കായി ആപ്പിളിൽ നിന്ന് ലാർഗന് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ട്വിറ്റിൽ സൂചിപ്പിക്കുന്നു.

ഐഫോൺ 14 പ്രോ സീരീസ്, കമ്പനിയുടെ  A16 ബയോണിക് ചിപ്പ് മാത്രമായി അവതരിപ്പിക്കുമെന്ന് അനലിസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.  ഉൽപ്പാദന, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണം ഐഫോൺ 14 മാക്സിന്റെ കയറ്റുമതി വൈകിയേക്കാമെന്നും  റിപ്പോർട്ട് പറയുന്നു. ഐഫോൺ 14 മാക്‌സിന്റെ നിർമാണവുമായി  ബന്ധപ്പെട്ട് കമ്പനി മുമ്പ് കാലതാമസം നേരിട്ടിരുന്നു. ഐഫോൺ 14 മാക്‌സിന്റെയും ഐഫോൺ 14 പ്രോ മാക്‌സിന്റെയും പാനൽ ഷിപ്പ്‌മെന്റുകൾ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളേക്കാൾ  പിന്നിലാണെന്ന്  റിപ്പോർട്ട് അവകാശപ്പെടുന്നു..

വാച്ച് കെട്ടുന്നയാള്‍ക്ക് പനിയുണ്ടോ?; ആപ്പിള്‍ വാച്ച് പറയും

Follow Us:
Download App:
  • android
  • ios