2017ല്‍ ഐഫോണ്‍ എങ്ങനെയായിരിക്കുമെന്നറിയണോ?. ഇത് പറയുന്നത് ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും മികച്ച വിലയിരുത്തല്‍ നടത്തുന്ന Ming-Chi Kuo ആണ്. വലിയ ഒരു മാറ്റമാണത്രെ ഐഫോണ്‍ 2017ല്‍ തങ്ങളുടെ ഡിസൈനില്‍ വരുത്താന്‍ പോകുന്നത്. ഐഫോണിന്റെ അലൂമിനിയം ബോഡിക്ക് പകരം മുഴുവന്‍ ഗ്ലാസായിരിക്കും ഒപ്പം AMOLED സ്ക്രീനും.

കൂടുതല്‍ ഭാരക്കുറവും കനക്കുറവുമുള്ളതായിരിക്കും ഭാവിയിലെ ഐഫോണുകളെന്ന് ചുരുക്കം. തായ്വാനിലെ കെജിഐ സെക്യൂരിറ്റി സ്ഥാപനത്തില് ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുന്ന മിങ് ഐഫോണുകളുടെ ഭാവി പ്രവചിച്ചതില്‍ ഭൂരിഭാഗവും ശരിയായിരുന്നു. ഇതിന് മുമ്പിറങ്ങിയ ഐഫോണ് 5, ഐഫോണ് 6, ആപ്പിള് വാച്ച് എന്നിവയെക്കുറിച്ചുള്ള മിങിന്റെ പ്രവചനം മിക്കതും ശരിയായിരുന്നു.