ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ ക്ലൗഡ് സേവനം ശക്തിപ്പെടുത്തുന്നതിനായി ഐടി ഭീമന്‍മാരായ ഐബിഎമ്മുമായി സഹകരിക്കുന്നു. ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യകളും ക്ലൗഡ് സൊല്യൂഷന്‍സും ഉപയോഗിക്കും.
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ ക്ലൗഡ് സേവനം ശക്തിപ്പെടുത്തുന്നതിനായി ഐടി ഭീമന്‍മാരായ ഐബിഎമ്മുമായി സഹകരിക്കുന്നു. എയര്‍ടെല്‍ ക്ലൗഡിന്‍റെ സുരക്ഷ, വിശ്വാസ്യത, ഡാറ്റാ റെസിഡന്‍സി എന്നിവയെ ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യകളും ക്ലൗഡ് സൊല്യൂഷന്‍സും ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം. എയര്‍ടെല്‍- ഐബിഎം പങ്കാളിത്തം ഇന്ത്യയിലെ എന്‍റര്‍പ്രൈസുകള്‍ക്ക് ഡിജിറ്റല്‍ നവീകരണം വേഗത്തിലാക്കാന്‍ സഹായകമാകും.
എയര്‍ടെല്‍- ഐബിഐ സഹകരണം
ഈ പങ്കാളിത്തത്തിലൂടെ ബാങ്കിംഗ്, ഹെല്‍ത്ത്‌കെയര്‍, സര്‍ക്കാര്‍ തുടങ്ങിയ നിയന്ത്രിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍റര്‍പ്രൈസുകള്‍ക്ക് എഐ വര്‍ക്ക്‌ലോഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി സ്‌കെയില്‍ ചെയ്യാനാകും. കൂടാതെ, ഓണ്‍പ്രിമൈസ്, മള്‍ട്ടിക്ലൗഡ്, എഡ്‌ജ് തുടങ്ങിയ വിവിധ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇന്‍റര്‍ ഓപ്പറബിലിറ്റിയും ഉറപ്പാക്കുന്നു. എയര്‍ടെല്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് ഇനി ഐബിഎം പവര്‍11 സെര്‍വര്‍ ഉള്‍പ്പെടെ ഐബിഎം പവര്‍ സിസ്റ്റം സര്‍വീസ് ആയി ലഭ്യമാകും. ഇതിലൂടെ സാപ് ക്ലൗഡ് ഇആര്‍പി, ലിനക്‌സ്, ഐബിഎം പവര്‍ എഐ എക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന എന്‍റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകും.
എന്തൊക്കെ നേട്ടങ്ങള്‍
ഐബിഎമ്മിന്‍റെ വാട്‌സണ്‍ എക്‌സും റെഡ് ഹാറ്റ് ഓപണ്‍ഷിഫ്റ്റ് എഐയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച എഐ ഇന്‍ഫറന്‍സ് സോഫ്‌റ്റ്‌വെയര്‍ സ്റ്റാക്ക് ഉപയോഗിച്ച്, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഹൈബ്രിഡ് ക്ലൗഡ്, എഐ ഇന്‍ഫറന്‍സ് സംവിധാനം ലഭിക്കും. ഈ സൗകര്യങ്ങള്‍ കോര്‍ എന്‍റര്‍പ്രൈസ് പ്രവാഹങ്ങളില്‍ ജനറേറ്റീവ് എഐയുടെ സ്വാധീനം വര്‍ധിപ്പിച്ച് ഉല്‍പാദനക്ഷമത മെച്ചപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്‌ത ഓട്ടോമേഷന്‍ പോര്‍ട്ട്‌ഫോളിയോയാല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് റെഡ് ഹാറ്റിന്‍റെ ഹൈബ്രിഡ് ക്ലൗഡ് സൊല്യൂഷനുകളായ റെഡ് ഹാറ്റ് ഓപ്പണ്‍ഷിഫ്റ്റ് വെര്‍ച്വലൈസേഷന്‍, റെഡ് ഹാറ്റ് ഓപ്പണ്‍ ഷിഫ്റ്റ്, റെഡ് ഹാറ്റ് എഐ എന്നിവ ഉപയോഗിക്കാന്‍ കഴിയും. ഇതിന് പുറമേ, ഐബിഎമ്മിന്‍റെ ഹൈബ്രിഡ് ക്ലൗഡ് ആര്‍ക്കിടെക്‌ചര്‍, കൃത്രിമ ബുദ്ധിയും ക്വാണ്ടം കംപ്യൂട്ടിംഗും ഉള്‍പ്പെടുന്ന ഭാവിയിലെ നവീകരണങ്ങളെ പ്രാപ്‌തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്‌തതാണ്.



