Asianet News MalayalamAsianet News Malayalam

ലേസര്‍ തോക്കുകള്‍ വികസിപ്പിച്ച് ചൈന

  • ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആയുധം ചൈന വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ട്
China claims to have developed long range laser gun that can burn flesh
Author
First Published Jul 11, 2018, 4:16 PM IST

ബിയജിംങ്: ആകാശത്ത് നിന്നും മഞ്ഞുമല തന്നെ ഉരുക്കുന്ന രീതിയില്‍ ഒരു ലേസര്‍ പ്രയോഗം, ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആയുധം ചൈന വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദേശ ഡിഫന്‍സ് സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോഞ്ച് റേഞ്ച് ലേസര്‍ റൈഫിളുകളാണ് ചൈനീസ് പ്രതിരോധ ഗവേഷണ വിഭാഗം ഉരുത്തിരിച്ചെടുത്തത് എന്നാണ് സൂചന.

ഷാ​​​​ൻ​​​​ക്സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ചൈ​​​​നീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ്  സെഡ്എ​​​​കെ എ​​​​സ്എം എ​​​​ന്ന  ലേ​​​​സ​​​​ർ തോ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​കെ 47 തോ​​​ക്കു​​​ക​​​ളു​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് നി​​​​ർ​​​​മാ​​​ണം. വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ​​​ക്കു പ​​​ക​​​രം  ന​​​​ഗ്ന നേ​​​​ത്ര​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് കാ​​​​ണാ​​​​നാ​​​​വാ​​​ത്ത ലേ​​​സ​​​ർ ര​​​ശ്മി​​​ക​​​ളാ​​​ണ് ഈ ​​​തോ​​​ക്കി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ക. എന്നാല്‍ ഇത് ശരീരത്തില്‍ പതിച്ചയാള്‍ക്ക് ശരീരത്തിലെ മാംസം കരിയുമ്പോള്‍ മാത്രമേ വെടികൊണ്ടു എന്ന കാര്യം മനസിലാകൂ എന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ഒരു ദശാബ്ദത്തെ ഗവേഷണം ഈ ആയുധത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 226 ദശലക്ഷ്യം പൗണ്ടാണ് ലേസര്‍ അധിഷ്ഠിത ആധുനിക ആയുധ ഗവേഷണത്തിന്  2015ല്‍ ചൈന നീക്കിവച്ചത്. ഈ പദ്ധതിയും പുതിയ തോക്ക് വികസനത്തിന് ഉപയോഗിച്ചിട്ടുണ്ട്.

അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന ലേ​​​​സ​​​​ർ തോ​​​​ക്കു​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നുമാണ്  ചൈ​​​​നീ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​ടെ  റി​​​​പ്പോ​​​​ർ​​​​ട്ട്. അതേ സമയം ലേസര്‍ ആയുധങ്ങള്‍ ഭാവിയിലേക്ക് വലിയ വെല്ലുവിളിയാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ അഭിപ്രായം. സ്പൈസ് എക്സ്, ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവി ഇലോന്‍ മാസ്ക് ലേസര്‍ ആയുധങ്ങളെ വിമര്‍ശിച്ച് പലപ്പോഴും രംഗത്ത് എത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios