Asianet News MalayalamAsianet News Malayalam

ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഫോണ്‍ തകരും

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഈ ആപ്പുകള്‍ പിന്നീട് ഗൂഗിള്‍ നീക്കം ചെയ്തു. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

Does your mobile phone keep crashing You might have downloaded one of these Google Play store apps
Author
Kerala, First Published Nov 24, 2018, 10:22 AM IST

ന്യൂയോര്‍ക്ക്: പതിമൂന്നോളം പ്രധാന ഗെയിം ആപ്പുകള്‍ ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇഎസ്ഇടി ഗവേഷകന്‍ ലൂക്കസ് സ്റ്റെഫന്‍കോയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഈ ആപ്പുകള്‍ പിന്നീട് ഗൂഗിള്‍ നീക്കം ചെയ്തു. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന്‍റെ ട്രെന്‍റിംഗ് ലിസ്റ്റിലുണ്ട്.  ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകള്‍ പലപ്പോഴും തകരുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios