സന്‍ഫ്രാന്‍സിസ്കോ: മനുഷ്യന്‍റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി ചില അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്ല ഇന്‍ക് എന്ന് പ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ന്യൂറാലിങ്ക് കോര്‍പ് എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ന്യൂറല്‍ ലേസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവ ഉപയോഗിച്ച് ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനും അപ്‌ലോഡ് ചെയ്യുവാനും സാധിക്കുമെന്നാണ് ടെക്ക് ലോകത്ത് നിന്നും ലഭിക്കുന്ന വിവരം.

എന്നാല്‍ ഏതു തരത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതിനെപറ്റി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വൈദ്യരംഗത്ത് ഗവേഷണം നടത്തുന്ന കമ്പനിയായി ജൂലൈയില്‍ രജിറ്റര്‍ ചെയ്തിരുന്നു.