ഏറെ നാളായി പറഞ്ഞു കേട്ടിരുന്ന ഡിസ്‌ലൈക് റിയാക്ഷന്‍ ബട്ടന്‍ ഫേസ്ബുക്ക് വൈകാതെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലൈക്ക് കൊടുക്കുമ്പോള്‍ തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്‌ലൈക്ക് ബട്ടണ്‍. മെസഞ്ചറിലാണ് ഡിസ്‌ലൈക്ക് ബട്ടണ്‍ ആദ്യം പരീക്ഷിക്കുക. നിലവിലുള്ള ആറ് റിയാക്ഷനുകള്‍ക്ക് ഒപ്പമായിരിക്കും ഡിസ്‌ലൈക്ക് ബട്ടന്‍റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ട്. 

ഒരു വര്‍ഷം മുന്‍പാണ് ഫേസ്ബുക്ക് വിവിധ റയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷംകൈാണ്ട് 300 ബില്ല്യന്‍ റിയാക്ഷനുകളാണ് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്. ഈ സമയത്തും 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു എങ്കിലും ഇതുവരെയും അത് പ്രാവര്‍ത്തികമായില്ല. നിലവില്‍ Like, Love, Haha, Wow,Sad,Angry ബട്ടനുകളാണ് ഫേസ്ബുക്കില്‍ ഉള്ളത്.