ജനസംഖ്യവച്ച് ഫേസ്ബുക്ക് ഒരു രാജ്യമായി കണക്കാക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാകും ഫേസ്ബുക്ക്. ഫേസ്ബുക്കിന് ഏറ്റവും പുതിയ നേട്ടം, ഫെയ്‌സ്ബുക്കിലെ സജീവാംഗങ്ങളുടെ എണ്ണം 200 കോടി തികഞ്ഞു. 'ലോകം അല്‍പം കൂടി പ്രകാശം നിറഞ്ഞതാകുന്നു' എന്നു ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അഞ്ചുവര്‍ഷം മുന്‍പാണു ഫെയ്‌സ്ബുക് 100 കോടി തികച്ചത്. 

സമൂഹമാധ്യമങ്ങളിലും ഫെയ്‌സ്ബുക് ഏറെ മുന്നിലാണ്. 150 കോടി ഉപയോക്താക്കളുള്ള യൂട്യൂബാണ് രണ്ടാം സ്ഥാനത്ത്. ഫേസ്ബുക്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും 120 കോടി അംഗങ്ങളുണ്ട്. വീചാറ്റില്‍ 88.9 കോടിയും ട്വിറ്ററില്‍ 32.8 കോടിയും ആളുകളാണുള്ളത്.