Asianet News MalayalamAsianet News Malayalam

അയച്ച സന്ദേശവും ഡിലീറ്റ് ചെയ്യാം; മെസഞ്ചറില്‍ പുതിയ ഫീച്ചര്‍

ഒരു സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ ഇപ്പോള്‍ അണ്‍സെന്‍റ് ചെയ്യാന്‍ പറ്റു

Facebook unsend feature will give you 10 minutes to delete a message
Author
Kerala, First Published Feb 8, 2019, 4:39 PM IST

ദില്ലി: അയച്ച സന്ദേശങ്ങള്‍ അയച്ച ആള്‍ക്കും ലഭിക്കാത്ത രീതിയില്‍ അണ്‍സെന്‍റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍. ഫേസ്ബുക്കിന്‍റെ കീഴിലുള്ള മെസഞ്ചര്‍ വൈകിയാണ് ഈ ഫീച്ചര്‍ എത്തിക്കുന്നത് എന്നാണ് പൊതുവില്‍ ടെക് ലോകത്തുള്ള സംസാരം. ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പില്‍ 2017 ല്‍ തന്നെ ഈ ഫീച്ചര്‍ നല്‍കിയിരുന്നു. ഏറെക്കാലത്തിന് ശേഷം അനുവദിച്ച ഫീച്ചര്‍ ആദ്യം ഏഴ് മിനുട്ടിനുള്ളില്‍ അയച്ച അള്‍ക്കും ലഭിക്കാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാം എന്നാണ് പറഞ്ഞിരുന്നെങ്കില്‍ പിന്നീട് ഇത് ഒരു മണിക്കൂറായി ഉയര്‍ത്തി.

ഇപ്പോഴത്തെ മെസഞ്ചറിലെ ഡിലീറ്റ് ഫീച്ചറിന്‍റെ പ്രത്യേകതകള്‍ ഇതാണ്. ഒരു സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ ഇപ്പോള്‍ അണ്‍സെന്‍റ് ചെയ്യാന്‍ പറ്റു. ഡിലീറ്റ് ചെയ്യേണ്ട മെസേജ് കണ്ടെത്തി അതില്‍ അമര്‍ത്തി പിടിക്കുക. അപ്പോള്‍ സന്ദേശവും അതിനുള്ള പ്രതികരണവും ഇമോജിയും സെലക്ട് ആകും. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ പുതിയ ഓപ്ഷനുകള്‍ വരും. ഫോര്‍വേഡ്, സേവ്, റിമൂവ് എന്നിങ്ങനെയാകും അവ.

റിമൂവ് അമർത്തി കഴിഞ്ഞാല്‍ വീണ്ടും രണ്ടു ഓപ്ഷന്‍സ് വരും. റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യൂ. റിമൂവ് ഫോര്‍ എവരിവണ്‍ സിലക്ടു ചെയ്താല്‍ സന്ദേശം ലഭിച്ച ആര്‍ക്കും അതു പിന്നീടു കാണാനാവില്ല. റിമൂവ് ഫോര്‍ യൂ എങ്ങനെ ഉപകരിക്കുമെന്നു ചോദിച്ചാല്‍ ആ ഒരു പ്രത്യേക സന്ദേശം മാറ്റിയ ശേഷം, നിങ്ങള്‍ക്ക് ബാക്കി സംഭാഷണത്തിന്റെ ഒരു ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കണമെങ്കില്‍ അതിനു സാധിക്കുമെന്നു കാണാം. ഡിലീറ്റ് ഫോര്‍ യൂ ഓപ്ഷന്‍ ഏതു സമയത്തും ലഭ്യമായിരിക്കും.

ഡിലീറ്റു ചെയ്യുന്നതിനു മുൻപ് മെസെഞ്ചര്‍ എടുത്തു ചോദിക്കും ഈ മെസേജ് പെര്‍മനെന്റ് ആയി നീക്കം ചെയ്യണോ എന്ന്. അത് ശരിവച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സന്ദേശം ലഭിച്ച എല്ലാവര്‍ക്കും ആ സന്ദേശം റിമൂവ് ചെയ്തു എന്ന ഡയലോഗ് ലഭിക്കും.

Follow Us:
Download App:
  • android
  • ios