ഫ്ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാന്‍സ സെയില്‍ നടത്തുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി നവംബര്‍ 19 മുതല്‍ 22വരെയാണ് ഈ ഓഫര്‍ സെയില്‍ നടത്തുന്നത്. തിരഞ്ഞെടുത്ത മോഡലുകളില്‍ വിലക്കുറവും, നോ-കോസ്റ്റ് ഇഎംഐ ഇങ്ങനെ അനേകം ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

എച്ച്ഡിഎഫ്സി കാര്‍ഡ് ഉള്ളവര്‍ക്കാണ് നോ-കോസ്റ്റ് ഇഎംഐ ലഭിക്കുക. ഇതിന് ഒപ്പം തന്നെ 3ജി ഹാന്‍റ് സെറ്റില്‍ നിന്നും 4ജി സെറ്റിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് 750 രൂപയുടെ പേ ഔട്ട് ഗ്യാരണ്ടി ലഭിക്കും. ഇതിന് ഒപ്പം 99 രൂപയില്‍ ആരംഭിക്കുന്ന കംപ്ലീറ്റ് മൊബൈല്‍ പ്രോട്ടക്ഷന്‍ പ്ലാനും ലഭിക്കും. 

സാംസങ്ങ് ഗ്യാലക്സി ഓണ്‍6,അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1, ഷവോമി പോക്കോ എഫ്1, റിയല്‍ മീ2 പ്രോ എന്നിവയ്ക്ക് വിലക്കുറവ് ലഭിക്കും. ഇതിന് പുറമേ ചില ബ്രാന്‍റുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്യും.  ഗ്യാലക്സി ഓണ്‍6 4ജിബി, 64ജിബി പതിപ്പ് 2,000 രൂപ കുറവില്‍ 9,990 രൂപയ്ക്കാണ് ഓഫര്‍ സമയത്ത് വില്‍ക്കുക.