നഗരമധ്യത്തില്‍ യാത്രയക്കാരനോടൊപ്പം ടാക്‌സിയില്‍ കയറുന്ന പ്രേതത്തിന്‍റെ വീഡിയോ വൈറലാകുന്നു. ജപ്പാനിലെ ഇഷിനോമാക്കിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 

യാത്രക്കാരന്‍റെ കുറച്ച് അപ്പുറത്ത് മാറി ടാക്‌സി പാര്‍ക്ക് ചെയ്ത് വണ്ടിയെ ലക്ഷ്യമാക്കി അയാള്‍ നടന്നു തുങ്ങിയതോടെ പിന്നില്‍ കറുത്തു മങ്ങിയ മറ്റൊരു രൂപവും പ്രത്യക്ഷപ്പെടുന്നു. അടുത്തു വരുന്നതോടെ സ്ത്രീയോട് സാമിപ്യം വരുന്നു. യാത്രക്കാരന്‍ കാറില്‍ പ്രവേശിക്കുന്നതിന്‍റെ തൊട്ടു പിന്നാലെ രൂപത്തിന്റെ പകുതി ഭാഗവും ഉള്ളില്‍ പ്രവേശിക്കുന്നു. 

എന്നാല്‍ ഇത് എഡിറ്റിങാണെന്നും ക്യാമറ ട്രിക്കാണെന്നും വാദിക്കുന്നവരും കുറവല്ല. സുനാമിയും 2011ലെ ഭൂകമ്പത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ട സ്ഥലമാണ് ഇഷിനോമാക്കി. ഇതിന് മുന്‍പും ടാക്‌സി ഡ്രൈവര്‍മാര്‍ നിരവധി പ്രേതാനുഭവങ്ങളുണ്ടായതായ് പറഞ്ഞിട്ടുണ്ട്.