കുറഞ്ഞകാലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ തരംഗമുണ്ടാക്കുവാന്‍ സാധിച്ച ചൈനീസ് കമ്പനിയാണ് ജീയോണി. സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികള്‍ ഒരു പ്രശ്നമാണെന്ന് കരുതിയ സമയത്ത് 4000 എംഎഎച്ചും 5000 എംഎഎച്ചും ബാറ്ററികള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചുതുടങ്ങിയതും ജിയോണിയിലൂടെത്തന്നെ.

ഇപ്പോള്‍ ഇതാ ജിയോണിയുടെ പുത്തന്‍ മോഡലായ എ1 എന്ന സ്മാര്‍ട്ട് ഫോണിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. ജിയോണി ബ്രാന്‍റ് അംബാസിഡര്‍ വിരാട് കോലിയുടെ ഒപ്പോടുകൂടിയാകും ഫോണ്‍ എത്തുക. 16,000 രൂപയില്‍ താഴെ വിലവരുന്ന ഫോണ്‍ 4 ജിബി റാമും 2 ഗിഗാഹെര്‍ട്‌സ് ഓക്ടാക്കോര്‍ മീഡിയാടെക് ഹെലിയോ പി10 എംടി6755 പ്രൊസസ്സറുമായാണ് എത്തുന്നത്. 

സെല്‍ഫി പ്രേമികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പെടുത്തിയപ്പോള്‍ പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറയാണുള്ളത്‌. 64 ജിബി ആന്തരിക സംഭരണ ശേഷിയും 4010 എംഎഎച്ച് ബാറ്ററിയും ഫോണിനെ മികവുറ്റതാക്കുന്നു.