Asianet News MalayalamAsianet News Malayalam

അടിയന്തര സഹായം വേണ്ടത് ഇവിടെ - ഗൂഗിള്‍ കാണിച്ചു തരുന്നു

കേരളത്തിൽ അടയിന്തര സഹായമെത്തിക്കേണ്ട ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മാപ്പുമായി ഗൂഗിൾ. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗൂഗിൾ മാപ്പ് 

google map track help seeking places in kerala floods
Author
Kerala, First Published Aug 17, 2018, 6:43 PM IST

കൊച്ചി: പ്രളയത്തിന്‍റെ പിടിയില്‍പ്പെട്ട കേരളത്തിന് സഹായവുമായി ടെക് ഭീമന്മാരായ ഗൂഗിള്‍ സജീവം. കേരളത്തിൽ അടയിന്തര സഹായമെത്തിക്കേണ്ട ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മാപ്പുമായി ഗൂഗിൾ. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗൂഗിൾ മാപ്പ് തയാറാക്കിയിരിക്കുന്നത്. Kerala Flood - Rescue Locations എന്ന മാപ്പ് ഷെയർ ചെയ്യാനും കൂടുതൽ സ്ഥലങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കും.

മൈക്രോഐഡി വെബ്സൈറ്റിലും പ്രളയബാധിത പ്രദേശങ്ങൾ രേഖപ്പെടുത്തി അടിയന്തര സഹായമെത്തിക്കാൻ മാപ്പ് തയാറാക്കിയിട്ടുണ്ട്. നിലവില്‍ 1956 ഗ്രാമങ്ങൾ ഈ വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനം നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് മാപ്പുകൾ.

Follow Us:
Download App:
  • android
  • ios