Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പിക്സല്‍ 3 XL V ഗ്യാലക്സി നോട്ട് 9 - ഏതാണ് ബെസ്റ്റ്.!

ഗൂഗിള്‍ പിക്സല്‍ 3 XL ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വരുന്ന നവംബര്‍ മാസത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 71,000 രൂപ ആയിരിക്കും പിക്സല്‍ 3 ഫോണിന്‍റെ  വില. 83000 രൂപയായിരിക്കും പിക്സല്‍ 3 XL ന്‍റെ വില എന്നുമാണ് സൂചനകള്‍

Google Pixel 3 XL Vs Samsung Galaxy Note 9
Author
Google São Paulo - Avenida Brigadeiro Faria Lima - Itaim Bibi, First Published Oct 16, 2018, 12:03 PM IST

ഗൂഗിള്‍ പിക്സല്‍ 3 XL ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വരുന്ന നവംബര്‍ മാസത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 71,000 രൂപ ആയിരിക്കും പിക്സല്‍ 3 ഫോണിന്‍റെ  വില. 83000 രൂപയായിരിക്കും പിക്സല്‍ 3 XL ന്‍റെ വില എന്നുമാണ് സൂചനകള്‍.  ഇതേ സമയം ഗൂഗിള്‍ പിക്സല്‍ 3യുടെ പ്രധാന എതിരാളി ഗ്യാലക്സി നോട്ട് 9 ന്‍റെ വില 67,000 രൂപയാണ്. ഇതിനാല്‍ തന്നെ രണ്ട് ഫോണും തമ്മിലുള്ള ഒരു താരതമ്യം ശ്രദ്ധിക്കാവുന്നതാണ്.

ഡിസൈനില്‍ നോക്കിയാല്‍ ഗൂഗിള്‍ പിക്സല്‍ 3 അതിന്‍റെ മുന്‍ഗാമിയുടെ വഴിയില്‍ തന്നെയാണ്. പിക്സല്‍ 3 XL കഴിഞ്ഞ തവണ മെറ്റാലിക്ക് ഫിനിഷ് ആണെങ്കില്‍ അത് ഗ്ലാസ് ഫിനിഷിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് വയര്‍ലെസ് ചാര്‍ജിംഗിനെ തുണയ്ക്കുന്നതാണ്. ഗ്യാലക്സി നോട്ട് 9 ല്‍ എത്തുമ്പോള്‍ നോട്ട് കുറച്ച് തടി കൂടിയതാണ് ഗൂഗിള്‍ പിക്സല്‍ 3XL നെ അപേക്ഷിച്ച് എന്ന് പറയേണ്ടിവരും.

ഡിസ്പ്ലേയിലേക്ക് വന്നാല്‍ പിക്സല്‍ 3XL ഒഎല്‍ഇഡി പാനലോടെയാണ് എത്തുന്നത് ഇതിന്‍റെ റെസല്യൂഷന്‍ 2960x1440 പിക്സലാണ്. ഇപ്പോള്‍ ലോകത്തുള്ള ഏറ്റവും മികച്ച 3 ഫോണ്‍ ഡിസ്പ്ലേ പാനലുകളില്‍ ഒന്നാണ് ഇതിനെ വിശേഷിപ്പിക്കാം. 6.3 ഇഞ്ച് ബേസ്ലെസ് സ്ക്രീനാണ് ഫോണിനുള്ളത്. എന്നാല്‍ ഫോണിന്‍റെ നോച്ചിനെക്കുറിച്ച് സംമിശ്രമായ അഭിപ്രായമാണ് ടെക് ലോകത്ത്. 

ഗ്യാലക്സി നോട്ട് 9 ല്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.4 ഇഞ്ചാണ് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ്  ഗ്യാലക്സി നോട്ട് 9ന് ഉള്ളത്. ഇന്‍ഫിനിറ്റി ഡിസ്പ്ലേ എന്ന സാംസങ്ങിന്‍റെ ട്രേഡ് മാര്‍ക്ക് തന്നെ ഈ സ്ക്രീനിലുണ്ട്. 

ഹാര്‍ഡ് വെയറില്‍ എത്തുമ്പോള്‍ പിക്സല്‍ 3XL ഒക്ടാകോര്‍ സ്നാപ് ഡ്രാഗണ്‍ 845 പ്രോസസ്സറും 4ജിബി റാം ആണ് ഉള്ളത്. ഇതില്‍ സ്റ്റോറേജ് അനുസരിച്ച് 64 ജിബി, 128 ജിബി രണ്ട് മോഡലുകള്‍ ലഭിക്കും.  ഇത് എക്സ്പാന്‍റബിളാണ്. ഒപ്പം ഫോണ്‍ ഡെസ്റ്റ് വാട്ടര്‍ പ്രതിരോധ ശേഷിയുള്ളതാണ്. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്ക്രീനിനുണ്ട്. 3430 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

ഗ്യാലക്സി നോട്ട് 9 ല്‍ എത്തുമ്പോള്‍ ഇന്ത്യയില്‍ എക്സിനോസ് ഒക്ടാകോര്‍ 8910 ചിപ്പാണ് ഇതിലുള്ളത്. 6ജിബി 8ജിബി റാം ശേഷിയില്‍ രണ്ട് പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഗൂഗിള്‍ പിക്സല്‍ 3XL ല്‍ ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ക്യാമറയിലേക്ക് എത്തിയാല്‍ നോട്ട് 9ല്‍ 12എംപി ഡ്യൂവല്‍ റിയര്‍ സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ അപ്പാച്ചര്‍ എഫ്1.5 ആണ്.  ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഫീച്ചര്‍ ഈ ക്യാമറയ്ക്കുണ്ട്. 20 വിവിധതരത്തിലുള്ള ഫോട്ടോ പരിസരം ക്യാമറയ്ക്ക് മനസിലാക്കുവാന്‍ സാധിക്കും. ഗൂഗിള്‍ പിക്സല്‍ 3XL ല്‍ എത്തുമ്പോള്‍ അത് 12.2 എംപിയാണ് പിന്നിലെ ക്യാമറ ഇതിന്‍റെ അപ്പാച്ചര്‍ എഫ് 1.8 ആണ്.

Google Pixel 3 XL Vs Samsung Galaxy Note 9

ഗ്രാഫിക്സ് കടപ്പാട് - ക്വിന്‍റ്

Follow Us:
Download App:
  • android
  • ios