പറ്റില്ലെന്നാണ് അടുത്തിടെ ഒരു ഇംഗ്ലീഷ് ഡിജിറ്റല്‍ സൈറ്റ് നടത്തിയ ഒരു പരീക്ഷണം പറയുന്നത്. ഏതെങ്കിലും യുആര്‍എല്‍ അപകടകാരിയാണോ എന്ന് അറിയാനുള്ള സംവിധാനമാണ് ഗൂഗിള്‍ സൈഫ് ബ്രൗസിംഗ് ടൂള്‍. ഇതില്‍ ഒരു യുആര്‍എല്‍ അടിച്ച് കൊടുത്താല്‍ അത് എത്രത്തോളം അപകടകാരിയാണ്, അല്ലെങ്കില്‍ സുരക്ഷിതമാണെന്ന് ഗൂഗിള്‍ കാണിച്ചു തരും.

ഇത്തരം ഒരു പരീക്ഷണത്തിന്‍റെ ഭാഗമായണ് ഗൂഗിളിന്‍റെ അഡ്രസ് www.google.com ഈ ഗൂഗിള്‍ സൈഫ് ബ്രൗസിംഗ് ടൂളില്‍ നല്‍കിയത്. ഇതിന്‍റെ റിസല്‍ട്ട് അമ്പരിപ്പിക്കുന്നതാണ്. ഗൂഗിളിന്‍റെ സ്വന്തം അഡ്രസ് തന്നെ പാതി കുഴപ്പമാണെന്നാണ് കാണിച്ചത്. എന്നാല്‍ ഇത് സാങ്കേതികമായ പിഴവാണ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് പരിഹരിച്ചതായും ഗൂഗിള്‍ ചൂണ്ടികാണിക്കുന്നു. എന്തായാലും ഈ പരീക്ഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സൈബര്‍ ലോകത്ത് പരക്കുകയാണ്.