അമേരിക്കന്‍ ഫെസ്റ്റിവല്‍ സീസണിന്‍റെ ഭാഗമായാണ് ചില കേന്ദ്രങ്ങള്‍ വ്യാജ ആപ്പുകളുമായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. സാധാരണമായി ഉപയോഗിക്കുന്ന ഷോപ്പിംഗ് ആപ്പുകള്‍ക്ക് പകരം വ്യാജനാണ് അപ്ഡേറ്റാകുന്നത് എന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന നടന്നത്. സ്പാമുകളും വ്യാജനുകളും എത്തിനോക്കാന്‍ കഴിയാത്ത സ്ഥലം എന്ന് ആപ്പിള്‍ ആവകാശപ്പെടുന്ന ആപ്പ് സ്റ്റോറിലാണ് വ്യാജ ആപ്പുകള്‍ എന്നത് ആപ്പിളിനെയും ആശങ്കയിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമായും അമേരിക്കയില്‍ പ്രശസ്തരായ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളുടെയും മറ്റും ആപ്പിന്‍റെ വ്യാജന്മാരാണ് വിലസുന്നത്. ഡോളര്‍ ട്രീ, ഫുട്ട്ലോക്കര്‍ എന്നിവയ്ക്കും, സാപ്പോസ്.കോം, പോളിവോര്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്നിവയുടെ വ്യാജആപ്പുകള്‍ ഇപ്പോള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇനിമുതല്‍ ഉപയോക്താക്കള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നുള്ള ആപ്ലികേഷന്‍ ഡൌണ്‍ലോഡ് ചെയ്യും മുന്‍പ് ഡെവലപ്പര്‍മാരുടെ പേര് ഉറപ്പുവരുത്തണം എന്നാണ് സൈബര്‍ സെക്യൂരിറ്റി വൃത്തങ്ങളുടെ മുന്നറിയിപ്പ്