ഏകദേശം 210,000 പവർ ബാങ്കുകൾ ഈ തിരിച്ചുവിളിക്കലിന് വിധേയമാണ്. തീപ്പിടുത്തം, സ്വത്ത് നാശനഷ്‌ടങ്ങൾ, പരിക്കുകൾ എന്നിവയെ തുടർന്നാണ് പവര്‍ ബാങ്ക് തിരിച്ചുവിളിക്കൽ. ആമസോണില്‍ വിറ്റഴിച്ചതാണ് ഈ പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍.
കാലിഫോര്‍ണിയ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, യുഎസിൽ വിറ്റഴിച്ച ദശലക്ഷക്കണക്കിന് INIU ബ്രാൻഡ് പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു. ബ്രാൻഡിന്‍റെ ഈ പവർ ബാങ്കുകൾ തീപ്പിടുത്തത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ഈ പവർ ബാങ്കുകൾ ഉടനടി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ ആമസോണിൽ വിറ്റഴിക്കപ്പെട്ടവയാണ് ഈ പവർ ബാങ്കുകൾ.
അപകട ഭീഷണിയുയര്‍ത്തുന്ന പവര്‍ ബാങ്കുകള്‍ ഇവ
ഏകദേശം 210,000 പവർ ബാങ്കുകൾ ഈ തിരിച്ചുവിളിക്കലിന് വിധേയമാണ്. തീപ്പിടുത്തം, സ്വത്ത് നാശനഷ്‌ടങ്ങൾ, പരിക്കുകൾ എന്നിവയെ തുടർന്നാണ് തിരിച്ചുവിളിക്കൽ. യുഎസ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ തിരിച്ചുവിളിക്കൽ ബാധകമാകൂ. INIU ബിഐ-ബി41 എന്ന പേരിൽ വിൽക്കുന്ന ഈ ഉൽപ്പന്നം ആമസോണിന്‍റെ യുഎസ് വെബ്‌സൈറ്റിൽ മാത്രമായി ലഭ്യമാണ്. ഏകദേശം 18 ഡോളർ (ഏകദേശം 1,600 രൂപ) ആണ് അതിന്‍റെ വില. കറുപ്പ് അല്ലെങ്കിൽ നീല നിറങ്ങളിൽ വിൽക്കപ്പെട്ടവയാണ് തിരിച്ചുവിളിച്ച യൂണിറ്റുകൾ. മുൻവശത്ത് പാവ്-പ്രിന്‍റ് എൽഇഡി ലൈറ്റുള്ള INIU ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതായി 15 പരാതികളും 11 തീപ്പിടുത്തങ്ങളും ഐഎൻഐയുവിന് ലഭിച്ചു. ഈ സംഭവങ്ങളിൽ മൂന്ന് പേർക്ക് നിസ്സാര പൊള്ളലേറ്റു, അതേസമയം തീപ്പിടുത്തത്തിൽ ഏകദേശം 380,000 ഡോളർ (3.43 കോടി രൂപ) വിലമതിക്കുന്ന സ്വത്ത് നാശനഷ്ടമുണ്ടായി. തിരിച്ചുവിളിച്ച പവർ ബാങ്കുകൾക്ക് 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ ഉപഭോക്താക്കളോട് ആമസോണ്‍ നിർദ്ദേശിച്ചിട്ടുണ്ട്. റീഫണ്ട് നൽകാനും യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ, ഈ പവർ ബാങ്കുകൾ സാധാരണ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിക്കുന്നത് അത്യന്തം അപകടകരമാണെന്ന് സിപിഎസ്‌സി ഉദ്യോഗസ്ഥർ പറഞ്ഞു.



