ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പില്‍ മെസേജുകള്‍ നിങ്ങള്‍ക്ക് പകരം വായിക്കാനും മറുപടി ടൈപ് ചെയ്തയ്ക്കാനും സിറി എത്തുന്നു.  ഐഫോണ്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ സിറി ഉപയോഗിച്ച് വോയ്‌സ് കോളുകള്‍ ചെയ്യുന്നതിന് പുറമേ വാട്‌സാപ്പ് മെസേജുകള്‍ അയക്കാനും വായിക്കാനും ഉടനെ സാധിക്കുമെന്നാണ് പുതിയ വാര്‍ത്ത. 

മിക്കവാറും ഐഒഎസ് 10 റിലീസ് മുതല്‍ മാത്രമേ വാട്ടസ്ആപ്പില്‍ ഈ സംവിധാനം കൂടി ചേര്‍ക്കപ്പെടുകയുള്ളൂ. തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അടുത്ത് തന്നെ പുറത്തിറക്കും എന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന. ശബ്ദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇതിലെ വിര്‍ച്വല്‍ അസിസ്റ്റന്‍റ് വേഗതയില്‍ മറ്റേത് അപ്ലികേഷനെക്കാള്‍ മികച്ചതാണെന്ന് ടെക് ലോകം ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.