Asianet News MalayalamAsianet News Malayalam

ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ പണി കിട്ടും

iPhone security update prompted by spyware discovery
Author
New Delhi, First Published Aug 28, 2016, 3:17 AM IST

ഹാക്കിങ്ങിന് വഴങ്ങാത്ത ഫോണ്‍ എന്നാണ് പൊതുവില്‍ ഐഫോണിനെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ചെയ്ത ഐ ഫോണുകള്‍ ഹാക്കിങ്ങിന് വഴിതുറക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഒരോറ്റ ക്ലിക്കിലൂടെ ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാത്രം കഴിവുള്ള സ്‌പൈവെയറുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തില്‍ ആയിരിക്കും ഇവ പ്രത്യക്ഷപ്പെടുക.

മെസേജ് ഏതെന്നറിയാന്‍ വേണ്ടി ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ഡിജിറ്റല്‍ രൂപത്തില്‍ നമ്മുടെ ഫോണിലെ വാട്‌സ്ആപ്പ് മെസേജുകളും, വീഡിയോ കോളിന്‍റെ വിവരങ്ങളും, തുടങ്ങി ഫോണിലെ എല്ലാ വിവരങ്ങളും ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേരും.  ഇത്തരത്തില്‍ ഒരു സംഭവം യുഎഇ യില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അഹമ്മദ് മന്‍സൂര്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ ഫോണിലേക്ക് ഇത്തരത്തില്‍ ഒരു മെസേജ് എത്തി. യുഎഇ ജയിലുകളിലെ രഹസ്യങ്ങള്‍ എന്നായിരുന്നു മെസേജിന്‍റെ ഉള്ളടക്കം.

എന്നാല്‍ ഇത് ആരാണ് അയച്ചതെന്നോ, അവരെ സംബന്ധിക്കുവന്ന ഒരു വിവരങ്ങളോ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇതില്‍ സംശയം തോന്നിയ അദ്ദേഹം സിറ്റിസണ്‍ ലാബിലേക്ക് ഈ മെസേജ് അയച്ചു കൊടുത്തു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഐഫോണിനെ തകര്‍ക്കാന്‍ സാധിക്കുന്ന മാല്‍വെയറുകളാണിതെന്ന് കണ്ടു പിടിച്ചത്. മെസേജിന്റെ ലിങ്ക് ഓപ്പണ്‍ ചെയ്തു നോക്കിയാല്‍ പ്രത്യേകിച്ച് ഒന്നു മനസിലാകില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉടന്‍ തന്നെ ഫോണിലെ വിവരങ്ങള്‍ ഓട്ടോമാറ്റിക്ക് ആയി പുറത്തു പോകുകയാണെന്ന് തിരിച്ചറിയാല്‍ സാധിക്കുകയും ഇല്ല.

എന്‍ജിഒയുമായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുമാകാം ഇത്തരം ഒരു ശ്രമം നടന്നതെന്നും സംശയിക്കുന്നു. എന്നാല്‍ ഇതിനെതിരെ അപ്ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ അധികൃതര്‍.

Follow Us:
Download App:
  • android
  • ios