അടുത്ത കാലത്ത് ടെക് ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സംസാരം ആപ്പിള്‍ ഐഫോണ്‍7 നെക്കുറിച്ചാണ്. അതിന്‍റെ പല പ്രത്യേകതകളും അഭ്യൂഹമായി പടര്‍ന്നു. എന്നാല്‍ പുതിയ വാര്‍ത്തയില്‍ ശരിക്കും ആശങ്കയിലാണ് ടെക് ലോകം. ആപ്പിള്‍ ഐഫോണ്‍ 7 ഇറക്കുന്നില്ല. സെപ്തംബര്‍ 7ന് വേള്‍ഡ് വൈഡ് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ആപ്പിള്‍ ഐഫോണ്‍ 6എസ്ഇ ആയിരിക്കും ആപ്പിള്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്.

ജര്‍മ്മന്‍ ടെക് സൈറ്റായ Apfelpage.de ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. ചൈനയില്‍ ഈ ഫോണുകളുടെ പാക്കേജ് ആരംഭിച്ചതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ 6എസില്‍ നിന്നും കാര്യമായ മാറ്റം ആപ്പിള്‍ 6എസ്ഇക്ക് ഇല്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ല്‍ ആപ്പിള്‍ ഐഫോണിന്‍റെ 10മത് വാര്‍ഷികം ആഘോഷിക്കുകയാണ് അതിനാല്‍ അതിന്‍റെ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഐഫോണ്‍7 പുറത്തിറക്കല്‍ അന്നേക്ക് മാറ്റുവാന്‍ ആണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.