ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്ന് വിക്ഷേപിക്കും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 29, Nov 2018, 6:37 AM IST
isro satellite
Highlights

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. പിഎസ്എല്‍വി സി-43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുക.

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. സതീഷ്ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 9.57നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. 

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. പിഎസ്എല്‍വി സി-43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുക. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി-43ല്‍ വിക്ഷേപിക്കും.
 

loader