കൊല്ലം: ഭൂമിയിലെ തന്നെ അണുപ്രസരണം ഏറ്റവും കൂടുതല്‍ ഉള്ളത്ത് കേരളത്തിലെ ഒരു താലൂക്കിലാണെന്ന് പഠന റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണം ഉണ്ടാകുന്നു എന്നാണ് നാച്ചുറല്‍ ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്ട്രി നടത്തിയ സര്‍വേ പറയുന്നത്. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്‍റെ സാഹായത്തോടെ 2007 ലാണ് സര്‍വ്വേ നടന്നത്.

കരുനാഗപ്പള്ളിതാലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്‍റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം അത്ര കൂടുതലോ കൂറവോ അല്ല. 

അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിവരും (7600%).

2012 ലെ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കരുനാഗപ്പള്ളിയിലെ 76000 വീടുകളിലായി നാലര ലക്ഷം ജനസംഖ്യയുള്ളവരില്‍ ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര്‍ രോഗികളായി മാറികൊണ്ടിരിക്കുന്നുവെന്നു. ജില്ലയിലെ നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതലാണെന്നും അര്‍ബുദരോഗികളുടെ എണ്ണം പെരുകുന്നുവെന്നും മുമ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. 

ഇവിടെ പുരുഷന്മാര്‍ക്ക ശ്വാസകോശാര്‍ബുദവും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ് കൂടുതല്‍. 36 പുരുഷന്മാരില്‍ ഒരാള്‍ക്ക് വീതം ശ്വാസ കോശാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.