മൈക്രോമാക്സ് ഡ്യൂവല്‍ 5 ഇറങ്ങി. 24,999 രൂപയാണ് ഫോണിന്‍റെ വില. ഏപ്രില്‍ പത്തിന് ഫ്ലിപ്പ്കാര്‍ട്ട് വഴി ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഒപ്പം മൈക്രോമാക്സ് ഇ-സ്റ്റോറിലും ഈ ഫോണ്‍ ലഭിക്കും. ഇരട്ട പ്രധാന ക്യാമറയാണ് ഫോണിന്‍റെ പ്രത്യേകതകളില്‍ ഒന്ന്.

5.5 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 1080x1920 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. 1.4 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 13 എംപിയാണ് പ്രധാന ക്യാമറ, 13 ജിബിയാണ് സെല്‍ഫി ക്യാമറയും. 4ജിബിയാണ് റാം ശേഷി. ആന്‍ഡ്രോയ്ഡ് 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 128 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 3200 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.