നോക്കിയ 7.1 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. ഇതിന്‍റെ വില 19,999 രൂപയായിരിക്കും. ഒപ്പം എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുമായി ചേര്‍ത്ത് ലോഞ്ച് ഓഫറുകളും ലഭ്യമാകും. നോക്കിയ 6.1 ല്‍ നിന്നും വ്യത്യസ്തമായി ഡിസൈനില്‍ ഓള്‍ ഗ്ലാസ് ബോഡി ഡിസൈനാണ് ഈ ഫോണിനുള്ളത്.  ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസ് സ്റ്റീല്‍ കളറിലാണ് ഈ ഫോണ്‍ എത്തുന്നത്. ഡിസംബര്‍ 7 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ഫോണ്‍ ലഭിക്കും.

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈ സ്ക്രീന്‍ എച്ച്ഡിആര്‍ 10 ക്വാളിറ്റി എക്സ്പീരിയന്‍സ് ഈ സ്ക്രീന്‍ വാഗ്ദാനം ചെയ്യുന്നു. നോച്ച് ഡിസ്പ്ലേയാണ് സ്ക്രീന് ഉള്ളത്. സ്ക്രീന്‍ അനുപാതം 19:9 ആണ്.  ആന്‍ഡ്രോയ്ഡ് പൈ അപ്ഡേഷന്‍ ഈ സ്ക്രീനില്‍ ലഭിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഇതിലുള്ളത്.  400ജിബിവരെ ഇന്‍റേണല്‍ സ്റ്റോറേജ് ഈ ഫോണിന് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ലഭ്യമാണ്. 3,060 എംഎഎച്ചാണ് ബാറ്ററി ശേഷി. 30 മിനുട്ടില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണിത്.

ടൈപ്പ് സി- ചാര്‍ജ് പോര്‍ട്ടാണ് ഈ ഫോണിനുള്ളത്.  നോക്കിയ 7.1 ന്‍റെ പ്രധാന ക്യാമറകള്‍ ഇരട്ട സംവിധാനത്തിലാണ്. 12 എംപിയാണ് പ്രധാന ക്യാമറ ഇതിന്‍റെ അപ്പാച്ചര്‍ എഫ് 1.8 ആണ്. രണ്ടാമത്തെ ക്യാമറ അപ്പച്ചര്‍ എഫ് 2.4 ഉള്ള 5 എംപി ക്യാമറയാണ്. മുന്നിലെ ക്യാമറ 8 എംപിയാണ്.