ഓപ്പോ കെ1 എത്തുന്നു; മികച്ച വില, വലിയ പ്രത്യേകതകള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 3, Feb 2019, 1:16 PM IST
Oppo K1 India Launch Set for February 6 Check Specs
Highlights

10000-2000 റേഞ്ചിലുള്ള ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ ഫോണുകളുമായി മത്സരത്തിന് പ്രപ്തമാണ് ഈ ഫോണ്‍ എന്നാണ് ഒപ്പോയുടെ അവകാശവാദം

ദില്ലി: ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ കെ1 ഇന്ത്യയില്‍ ഫെബ്രുവരി 6ന് ഇറങ്ങും. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റോടെ എത്തുന്ന ഫോണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയില്‍ പുറത്തിറക്കിയത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എസ്ഒസി യാണ് ഇതിന്‍റെ ചിപ്പ്. 6ജിബിയാണ് റാം ശേഷി. 25 എംപി സെല്‍ഫി ക്യാമറ ഒരു പ്രധാനപ്രത്യേകതയാണ്.

10000-2000 റേഞ്ചിലുള്ള ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ ഫോണുകളുമായി മത്സരത്തിന് പ്രപ്തമാണ് ഈ ഫോണ്‍ എന്നാണ് ഒപ്പോയുടെ അവകാശവാദം.  17,000 രൂപ മുതലായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന എന്നാണ് സൂചന. ഈ ഫോണിന്‍റെ ഒരു 4ജിബി മോഡലും ഇറങ്ങും. 

റെഡ്, ബ്ലൂ കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാകും വില്‍പ്പന. ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ അധിഷ്ഠിത കളര്‍ ഒഎസ് 5.2 ആയിരിക്കും ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ആയിരിക്കും സ്ക്രീന്‍ വലിപ്പം. 1080x2340 പിക്സലായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍. 3,600എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി.

loader