ഓപ്പോ കെ13 ടർബോ പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കും

ദില്ലി: ഓപ്പോ കെ13 ടർബോ പ്രോ (Oppo K13 Turbo Pro) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി. സ്റ്റാൻഡേർഡ് ഓപ്പോ കെ13 ടർബോയ്‌ക്ക് ഒപ്പമാണ് പ്രോ ഹാൻഡ്‌സെറ്റ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. രണ്ട് ഹാൻഡ്‌സെറ്റുകളിലും ബിൽറ്റ്-ഇൻ സെൻട്രിഫ്യൂഗൽ കൂളിംഗ് ഫാനുകൾ ഉണ്ട്. അവ കൂളിംഗ് സിസ്റ്റത്തിന്‍റെ ഭാഗമാണ്. ഇത് ചൂട് പുറന്തള്ളുന്നതിനെ സഹായിക്കുന്നു. 1.5കെ അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 8s ജെന്‍ 4 ചിപ്‌സെറ്റ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പിന്തുണയുള്ള ഫീച്ചറുകൾ, 7,000 എംഎഎച്ച് ബാറ്ററി എന്നിവ ഓപ്പോ കെ13 ടർബോ പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നു.

8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഓപ്പോ കെ13 ടർബോ പ്രോയുടെ ഇന്ത്യയിലെ വില 37,999 രൂപയിൽ ആരംഭിക്കുന്നു. 39,999 രൂപയ്ക്ക് 12 ജിബി റാം വേരിയന്‍റും ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റ് മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്‍റം, സിൽവർ നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഫ്ലിപ്‍കാർട്ട്, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, ഇന്ത്യയിലെ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഓപ്പോ കെ13 ടർബോ പ്രോ വാങ്ങാം. കൂടാതെ, ഫ്ലിപ്‍കാർട്ട് മിനിറ്റ്‌സിലൂടെ ഉപഭോക്താക്കൾക്ക് 10 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റ് അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും.

ഓപ്പോ കെ13 ടർബോ പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഡിബിഎസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ നിന്നുള്ള ഇഎംഐ ഇടപാടുകൾക്കും ഈ ഓഫർ ലഭിക്കും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്‌താൽ 3,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. എങ്കിലും നിലവിലുള്ള ഹാൻഡ്‌സെറ്റിന്‍റെ മോഡലും അവസ്ഥയും, അവരുടെ സ്ഥലത്ത് ഓഫറിന്‍റെ ലഭ്യതയും അടിസ്ഥാനമാക്കി അന്തിമ കിഴിവ് വില വ്യത്യാസപ്പെടും. ഈ ഓഫറുകൾ ഒപ്പോ കെ13 ടർബോ പ്രോയുടെ 8 ജിബി, 12 ജിബി റാം വേരിയന്‍റുകളുടെ വില യഥാക്രമം 34,999 രൂപയും 36,999 രൂപയുമായി കുറയ്ക്കാൻ സഹായിക്കും. ഫോണിന്‍റെ മുഴുവൻ വിലയും മുൻകൂറായി അടയ്ക്കാൻ ആഗ്രഹിക്കാത്തവർക്ക് പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ച് ഓപ്പോ വാഗ്‌ദാനം ചെയ്യുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും പ്രയോജനപ്പെടുത്താം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News