കൊല്‍ക്കത്ത: പോക്കിമോന്‍ ഗെയിം കളിച്ച് ഹരം കയറിയ മൂന്നാംക്ലാസുകാരന്‍ വീടുവിട്ട്,മുംബൈയിലേക്ക് വണ്ടി കയറി. മുംബൈയില്‍ പോയാല്‍കൂടുതല്‍ പോക്കിമോനെ പിടികൂടാം എന്ന ധാരണയിലാണ് മുംബൈയ്ക്ക് ട്രെയിന്‍ കയറാന്‍ ശ്രമിച്ചത്. അടുത്ത വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി സമയമായിട്ടും കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാകുന്നത്.

കൊല്‍ക്കത്തയില്‍ നിന്നാണ് മൂന്നാം ക്ലാസുകാരന്‍ പയ്യന്‍ വീടുവിട്ടറങ്ങിയത്. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് മുംബൈയിലേയ്ക്ക് ട്രെയിന്‍ കാത്തിരിക്കുകയാണെന്നും പോക്കിമോനാണ് ലക്ഷ്യം എന്നുമറിയിച്ചത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സമാനരീതിയില്‍ വീട് വിട്ട് പോയ കുട്ടിയെ ഗംഗ നദിയുടെ പരിസരങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.

തുടക്കം മുതലെ പോക്കിമോന്‍ മാസ്സ് ആണ്. ഗെയിം റിലീസ് ചെയ്യുമ്പോഴെ വാര്‍ത്തകളില്‍ ഇടം നേടുക, ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ ലോഡ് ചെയ്യുക, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂരിഭാഗം പേരും അഡിക്റ്റാവുക, സ്ഥലകാല ബോധമില്ലാതെ അബദ്ധങ്ങളില്‍ ചെന്ന് ചാടുക അങ്ങനെ എല്ലാം പോക്കിമോന്‍റെ സ്വഭാവമാണ്.