പോക്കിമോന്‍ ഗോ ഗെയിം കളിച്ച് പരിസരം മറന്ന പിടികിട്ടാപ്പുള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലായി. അമേരിക്കയിലെ മിഷിഗണില്‍ മില്‍ഫോര്‍ഡ് നഗരത്തിലാണ് സംഭവം. പോക്കിമോന്‍ കളിച്ച് പരസരം മറന്ന വില്ല്യം വില്‍കോക്‌സ് എന്ന പിടികിട്ടാപ്പുള്ളിയാണ് പോലീസ് സ്‌റ്റേഷനടുത്തെത്തിയത്. ഇയാളെ കണ്‍മുന്നില്‍ കിട്ടിയ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. 

സാധാരണ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി കളിക്കുന്നയാളുടെ പരിസരത്ത് തന്നെ നടക്കുന്ന രീതിയിലാണ് പോക്കിമോന്‍ ഗെയിം. ഗെയിമില്‍ പോലീസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജിം മാത്രമേ അടയാളപ്പെടുത്തിയിരുന്നുള്ളു. ജിം എന്ന് കണ്ടു തെറ്റിദ്ധരിച്ചാണ് വില്ല്യം ഇവിടെ എത്തിയത്.

ജനസംഖ്യ 6500 മാത്രമുള്ള മില്‍ഫോര്‍ഡില്‍ പോലീസ് പിടികിട്ടാപ്പുള്ളിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഗെയിം തടസ്സപ്പെട്ടതിലാണ് വില്ല്യമിന് വിഷമം. ഭവന ഭേദനമാണ് ഇരുപത്താറുകാരനായ വില്ല്യമിന്‍റെ പേരിലുള്ള കേസ്. 
വാറണ്ടനുസരിച്ച് എത്താതിരുന്നതിനാലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായ് പ്രഖ്യാപിച്ചത്. അറസ്റ്റിലായ ശേഷം കോടതിയില്‍ ഹാജരാക്കി ഇയാളെ ജാമ്യത്തില്‍ വിട്ടു.