അമേരിക്കന്‍ കമ്പനിയായ പോഷ് പുറത്തിറക്കിയ മൈക്രോ എക്‌സ് എസ്240 എന്ന ഫോണ്‍ സംസാരമാകുകയാണ് ടെക് ലോകത്ത്. വെറും 2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 52.7 ഗ്രാം ഭാരമാണുള്ളത്. എന്നാല്‍ പ്രത്യേകതകളില്‍ ഇന്ന് വിപണിയിലെ ഏതോരു ഫോണിനോടും കിടപിടിക്കും മൈക്രോ എക്‌സ് എസ്240 . 

1.0 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ് ഈ 4ജി ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 521 എംബി റാമും നാലു ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുള്ള ഫോണിന്‍റെ സംഭരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാം. 

പിന്‍കാമറ രണ്ടു മെഗാപിക്‌സല്‍ ആണെങ്കില്‍ സെല്‍ഫി ക്യാമറ വിജിഎയാണ്. സാധാരണ സ്മാര്‍ട്ട് ഫോണിലുള്ള എഫ്എം റേഡിയോ, ജിപിഎസ്, വൈ-ഫൈ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിലാണ് പ്രവര്‍ത്തനം. 

650 എംഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 180 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ സംസാരസമയം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടച്ച് സ്‌ക്രീനിന്റെ വലിപ്പം കുറവായതിനാല്‍ മൈക്രോ എക്‌സ് എസ്240 ഉപയോഗിക്കാന്‍ അല്‍പം കഷ്ടപ്പെടും. 

റാം കുറവായതിനാല്‍ അധികം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല എന്നത് ചെറിയ പോരായ്മയാണ്. നാലു കഅമേരിക്കന്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 90 ഡോളറാണ് വില (ഏകദേശം 6000 രൂപ). ഇന്ത്യയില്‍ ഇറങ്ങുമോയെന്ന് വ്യക്തമല്ല, ഇടത്തരം വിപണികളും പ്രഥമിക ഉപയോക്താക്കളെയുമാണ് പോഷെ ഈ ഫോണിലൂടെ ലക്ഷ്യം വയ്ക്കുന്നത്.