കളക്ടര്‍ ബ്രോ എന്ന് ഫേസ്ബുക്കില്‍ അറിയപ്പെടുന്ന ഐഎഎസ് ഓഫീസര്‍ പ്രശാന്ത് നായരുടെ അക്കൗണ്ട് അടുത്തിടെ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. പലരും കളക്ടര്‍ ബ്രോ തങ്ങളെ ബ്ലോക്കിയതാണോ എന്ന സംശയം പോലും പ്രകടിപ്പിച്ചു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി മുരളീ തുമ്മാരുകുടി രംഗത്ത് എത്തി.

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലര്‍ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലര്‍, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലര്‍. അയാള്‍ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര്‍. സത്യം അതൊന്നുമല്ല എന്ന് പറയാന്‍ മൊയ്‌ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്ബുക്കില്‍ ഇരുന്ന ആള്‍ ബ്രോ സ്വാമിയായി ആള്‍മാറാട്ടം നടത്തിയത് സുക്കറണ്ണന്‍ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനില്‍ ആണെന്ന് തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 

നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കിൽ കാണാനില്ല എന്ന വിവരം നിങ്ങൾ അറിഞ്ഞോ ?

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലർ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലർ, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലർ. അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ.

സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്‌ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണ്.

ശക്തരിൽ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

അത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്‌ലാളി പറഞ്ഞിട്ടുണ്ട്.