ഒറ്റ നോട്ടത്തില്‍ മറ്റ് ഏതൊരു ഫോട്ടോ എഡിറ്റിങ് ആപ് പോലെയാണ് പ്രിസ്മയുമെന്ന് തോന്നുമെങ്കിലും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. സാധാരണ ഇമേജ് ഫില്‍റ്ററുകള്‍ ഉപയോഗിച്ചല്ല പ്രിസ്മ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത്. പകരം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രിസ്മയുടെ അല്‍ഗരിതം ഓരോ ചിത്രത്തിനും അനുഗുണമായ മാറ്റങ്ങളായിരിക്കും വരുത്തുന്നത്. സൗജന്യ ആപ്ലിക്കേഷനാണെങ്കിലും പ്രിസ്മയില്‍ പരസ്യങ്ങളുടെ ശല്യമൊന്നുമില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചിത്രങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുകയും ചെയ്യാം.
യഥാര്‍ത്ഥ പ്രിസ്മക്ക് പുറമെ ഒട്ടനവധി വ്യാജ പ്രിസ്മകളാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ വാഴുന്നത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ പ്രിസ്മ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
