ഫ്രീ സേവനങ്ങള്‍ അവസാനിപ്പിച്ച് ജിയോ താരീഫ് രീതിയിലേക്ക് മാറുകയാണ് മാര്‍ച്ച് അവസാനത്തോടെ. എന്നാല്‍ ഇതോടെ ജിയോ നെറ്റ്‌വര്‍ക്ക് വേഗത കുത്തനെ ഇടിഞ്ഞുവെന്ന പരാതികള്‍ കൂടുന്നു എന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളോടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍ ഡ്രോപ്പുകളും വര്‍ധിച്ചതായും ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരത്തില്‍ ഉയരുന്ന ചില പോസ്റ്റുകള്‍ ഇങ്ങനെയാണ്..
അതേ സമയം ജിയോ വേഗത കുറഞ്ഞെന്ന് ജിയോയുടെ 71 ശതമാനം ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടെന്ന് പറയുന്ന മെറില്‍ ലിഞ്ച് സര്‍വേ പുറത്തുവന്നിട്ടുണ്ട്. ഡേറ്റാ ഡൗണ്‍ലോഡിങ്ങിനും വീഡിയോ സേവ് ചെയ്യാനുമാണ് നാലില്‍ മൂന്ന് പേരും ജിയോ സേവനം ഉപയോഗിക്കുന്നത്.
ആയിരം പേരെയാണ് സര്‍വേക്കായി അഭിമുഖം ചെയ്തത്. ഇവരില്‍ 200 പേര്‍ക്കും തങ്ങളുടെ ജിയോ നമ്പര്‍ എത്രയെന്ന് അറിയില്ല. ജിയോ വഴിയുള്ള കോള്‍ അങ്ങേയറ്റം ദുഷ്‌കരമാണെന്ന് അഭിപ്രായപ്പെടുന്നു സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും എന്നാണ് മെറിന്‍ ലിഞ്ച് പറയുന്നത്. 17 ചോദ്യങ്ങളാണ് ജിയോയുമായി ബന്ധപ്പെട്ട് മെറിന്‍ ലിഞ്ച് ഉപയോക്താക്കളോട് ചോദിച്ചത്. ഇതിന് നല്‍കിയ മറുപടികള്‍ ജിയോ തുടക്കത്തേക്കാള്‍ ഉപയോക്താക്കല്‍ അതൃപ്തരാണെന്ന് പറയുന്നു എന്നാണ് സീബിസിനസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
