ജിയോ സിം എടുത്തതില്‍ 42 ശതമാനത്തിന് അടുത്തുള്ളവര്‍ പ്രൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയെന്ന് റിലയന്‍സ് ജിയോ. എന്നാല്‍ ഔദ്യോഗികമായി ഇത് ജിയോ വ്യക്തമാക്കുന്നില്ല. ജിയോയുടെ ഫ്രീ ഓഫറായ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ നാളെ തീരുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കണോമിക് ടൈംസ് ആണ് ജിയോയുടെ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ജിയോ ഫ്രീ ഓഫര്‍ എടുത്തവര്‍ക്ക് ജിയോ പ്രൈംമിലേക്ക് മാറാം. അതിനായി 99 രൂപയുടെ റീചാര്‍ജ് ചെയ്യണം. ഇപ്പോള്‍ 50 ദശലക്ഷം പേരാണ് വ്യാഴാഴ്ച വരെ ഈ ഓഫര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആദ്യം 120 ദശലക്ഷത്തിന് അടുത്തായിരുന്നു ജിയോ സിം ഉള്ളവരുടെ എണ്ണം. 

കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച ജിയോ ആദ്യം മുഴുവന്‍ ഡാറ്റയും, കോളും ഫ്രീയായി നല്‍കുന്ന ജിയോ വെല്‍ക്കം ഓഫറാണ് അവതരിപ്പിച്ചത്. പിന്നീട് അതിന്‍റെ തുടര്‍ച്ചയായി ജിയോ ന്യൂഇയര്‍ ഓഫറും അവതരിപ്പിച്ചു. അതിന് ശേഷമാണ് താരീഫ് നിരക്കുകളോടെ പ്രൈം മെമ്പര്‍ഷിപ്പ് അവതരിപ്പിക്കുന്നത്.