ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുള്ള സമയം ഒരുമാസം കൂടി നീട്ടുവാന്‍ സാധ്യത. ടെലി അനാലിസിസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിടുന്നത്. സബ്സ്ക്രിബ്ഷന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവ് എല്ലാത്തതാണ് പ്രൈം മെമ്പറായി മാറുവാനുള്ള കാലവധി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇതിനോട് ജിയോ പ്രതികരിക്കുന്നില്ല. എങ്കിലും ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 ന് ആരംഭിക്കും.

അതേ സമയം ജിയോ വേഗത കുറഞ്ഞെന്ന് ജിയോയുടെ 71 ശതമാനം ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടെന്ന് പറയുന്ന മെറില്‍ ലിഞ്ച് സര്‍വേ പുറത്തുവന്നിട്ടുണ്ട്. ഡേറ്റാ ഡൗണ്‍ലോഡിങ്ങിനും വീഡിയോ സേവ് ചെയ്യാനുമാണ് നാലില്‍ മൂന്ന് പേരും ജിയോ സേവനം ഉപയോഗിക്കുന്നത്. 
ആയിരം പേരെയാണ് സര്‍വേക്കായി അഭിമുഖം ചെയ്തത്. 

ഇവരില്‍ 200 പേര്‍ക്കും തങ്ങളുടെ ജിയോ നമ്പര്‍ എത്രയെന്ന് അറിയില്ല. ജിയോ വഴിയുള്ള കോള്‍ അങ്ങേയറ്റം ദുഷ്‌കരമാണെന്ന് അഭിപ്രായപ്പെടുന്നു സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും എന്നാണ് മെറിന്‍ ലിഞ്ച് പറയുന്നത്. 17 ചോദ്യങ്ങളാണ് ജിയോയുമായി ബന്ധപ്പെട്ട് മെറിന്‍ ലിഞ്ച് ഉപയോക്താക്കളോട് ചോദിച്ചത്. ഇതിന് നല്‍കിയ മറുപടികള്‍ ജിയോ തുടക്കത്തേക്കാള്‍ ഉപയോക്താക്കല്‍ അതൃപ്തരാണെന്ന് പറയുന്നു എന്നാണ് സീബിസിനസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.