4ജി തരംഗമുയര്‍ത്തി ഇന്ത്യന്‍ മൊബൈല്‍ വിപണി കയ്യടക്കാനായി എത്തുന്ന റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ 4ജി സൗകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു. സാംസങ്ങിന്‍റെ കൂടുതല്‍ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്രീ 4ജി സിം ഓഫര്‍ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ ഇത് ഔദ്യോഗികമായി റിലയന്‍സ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, പുറത്തുവന്ന ചില ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് ഈ വിവരം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്കും, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മാത്രമായിരുന്നു റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍ ലഭിച്ചിരുന്നുത്. പിന്നീട് റിലയന്‍സ് ബ്രാന്‍റ് ഫോണ്‍ വാങ്ങുന്നവര്‍ക്കും ജിയോ സേവനം ലഭിക്കാന്‍ തുടങ്ങി. ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതല്‍ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് കോള്‍ സേവനങ്ങളും സൗജന്യമായി ലഭിക്കും.
കൂടാതെ ജിയോഓണ്‍ഡിമാന്‍ഡ്, ജിയോപ്ലേ, ജിയോബീറ്റ്‌സ്, ജിയോമാഗ്‌സ്, ജിയോഎക്‌സ്പ്രസ്സ്‌ന്യൂസ്, ജിയോഡ്രൈവ്,ജിയോസെക്യൂരിറ്റി,ജിയോമണി എന്നീ ജിയോ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സിം ലഭിക്കുന്ന ഉപയോക്താവിന് ആക്‌സസ് ഉണ്ടാകും.
ഇപ്പോള്‍ സൗജന്യ ജിയോ സേവനം കിട്ടുന്ന ഫോണുകള്‍
സാംസങ് ഗ്യാലക്‌സി എസ്, ഗ്യാലക്‌സി നോട്ട് സീരീസ് സാംസങ്ങിന്റെ ജെ പതിപ്പിലുള്ള 4ജി സ്മാര്‍ട്ട്‌ഫോണുക. K332 (K7 LTE), K520DY (Stylus 2), K520DY, H860 (LG G5), K500I (X Screen), K535D (Stylus 2 Plus), LGH630D (G4 Stylus 4G), and LGH 442 (LGC70 Spirit LTE) എന്നി എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍
ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ ഡിവൈസിന്റെ പര്‍ച്ചേസ് സമയത്തെ ‘നോ യുവര്‍ കസ്റ്റമര്‍’ ഡോക്യുമെന്റ് ഹാജരാക്കേണ്ടി വരും.
അഞ്ച് ലക്ഷം ആക്ടിവേഷന്‍ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീചാര്‍ജ് ഔട്ട്‌ലെറ്റുകളും തുറക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. എല്ലാ ഔട്ട്‌ലെറ്റുകളും തത്സമയം ഇന്ത്യയൊട്ടാകെയുള്ള ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും. സൗജന്യ ഫോണ്‍ കോള്‍, നിലവില്‍ ലഭ്യമാകുന്നതിനേക്കാള്‍ 25 ശതമാനത്തോളം കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ തുടങ്ങിയവയാണ് റിലയന്‍സ് വാഗ്ദാനങ്ങള്‍.
