ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളയാള്‍ ഓണ്‍ലൈനില്‍ പോണ്‍തിരയുന്നവര്‍ക്ക് വലിയ പണി വരുന്നു. നിങ്ങള്‍ കയറിയ വെബ്‌സൈറ്റിന്റെ പേരടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തു വിടും. ചില പ്രത്യേക വെബ്‌സൈറ്റില്‍ ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നെയിം ടൈപ്പ് ചെയ്താല്‍ അയാള്‍ ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന അറിയാന്‍ കഴിയുമത്രേ. 

സെക്യുരിറ്റി ഉണ്ടായിരുന്നാല്‍ പോലും ഇത്തരം കാര്യങ്ങള്‍ പുറത്താകും. സോഫ്റ്റ വെയര്‍ എഞ്ചിനീയര്‍ ബ്രെറ്റ് തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തില്‍ ഏതു കോണിലിരുന്നും നിങ്ങളുടെ ബ്രൗസിങ് ലിസ്റ്റ് ശേഖരിക്കാന്‍ കഴിയും. വൈദഗദ്ധ്യമുള്ള ആര്‍ക്കും ഇത്തരത്തില്‍ ഹിസ്റ്ററി കണ്ടെത്താന്‍ കഴിയും. 

ഈ വിവരങ്ങള്‍ പിന്നിട് വ്യക്തിഹത്യക്കു വരെ ഉപയോക്കാം എന്നും ഇവര്‍ പറയുന്നു. ഇത്തരം വിവരങ്ങള്‍ പുറത്തു വിട്ടതിന്‍റെ പേരില്‍ പല ആത്മഹത്യകളും നടന്നതായി പോലീസ് പറയുന്നു. കഴിഞ്ഞയിടയ്ക്ക് ഡേറ്റിങ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണ്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തു വിട്ടിരുന്നു.