Asianet News MalayalamAsianet News Malayalam

യുദ്ധരംഗത്തും അപകടമേഖലയിലും മനുഷ്യന് പകരക്കാരന്‍ വരുന്നു

robots to replace human in war face and critical situation
Author
First Published Feb 23, 2018, 4:06 PM IST

അപകടകരമായ മേഖലയില്‍ ജോലി ചെയ്യേണ്ടി വരുന്ന മനുഷ്യന് സഹായവുമായി യന്ത്രമനുഷ്യര്‍ എത്തിയിട്ട് ഏറെക്കാലമായി. എന്നാല്‍ പലപ്പോഴും വഴിയില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കുക ഇവയ്ക്ക് മനുഷ്യനെ അപേക്ഷിച്ച് വിഷമകരമായിരുന്നു. ഇതിന് ഒരു പരിധി വരെ പരിഹാരമാകുന്നതാണ് സ്പോട്ട് മിനി റോബോര്‍ട്ടുകള്‍.  

വിവിധ ആവശ്യങ്ങള്‍ക്കായി റോബോര്‍ട്ടുകളെ നിര്‍മിക്കുകയും റോബോട്ടുകളെ സംബന്ധിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും ഗവേഷണം നടത്തുന്ന കമ്പനിയാണ് തടസങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താനും വാതില്‍ തുറക്കാനും കഴിയുന്ന രീതിയിലുള്ള റോബോര്‍ട്ടുകളെ രൂപപ്പെടുത്തിയിരിക്കുന്നത്. 

മുഖമില്ലാത്ത നായയുടെ രൂപത്തിലുള്ളതാണ് പുതിയതായി നിര്‍മിച്ചിരിക്കുന്ന റോബോര്‍ട്ട്. ഇവയ്ക്ക് വാതിലുകള്‍ തനിയെ തുറന്ന് പോകാനും പടിക്കെട്ടുകള്‍ അനായാസം ഇറങ്ങാനും സാധിക്കും. ചെയ്യുന്ന ജോലിയില്‍ എന്ത് പ്രതിബന്ധം നേരിട്ടാലും അതിനെ മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയുന്ന രീതിയിലാണ് ഈ റോബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ഭാവിയില്‍ യുദ്ധരംഗങ്ങളിലും അഗ്നിബാധയ്ക്കിരയായ കെട്ടിടത്തിലും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ഇവയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഭാരമേറിയ ആയുധങ്ങള്‍ ചുമന്ന് കൊണ്ട് പോകാനും പരിക്കേറ്റ സൈനികരെ യുദ്ധരംഗത്ത് നിന്ന് വെളിയിലെത്തിക്കാനും ഇവ ഉതകുമെന്നാണ് നിരീക്ഷണം. പെട്ടന്ന് അക്രമണം ഉണ്ടായാല്‍ തനിയെ തീരുമാനമെടുത്ത് പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. സ്പോട്ട് മിനി വിഭാഗത്തിലുള്ള ഈ റോബോര്‍ട്ടിന്റെ വീഡിയോ പുറത്ത് വന്ന കുറഞ്ഞ സമയത്തിനകം വൈറലായിക്കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios