ഐഫോണ്‍ X വന്‍ വിലക്കുറവില്‍ വിറ്റ് പേടിഎം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 2, Nov 2018, 4:54 PM IST
Rs 66,000 price for IphoneX in Paytm Mall Maha Cashback sale
Highlights

പേടിഎം ഐഫോൺ എക്സ് 64ജിബി സ്പേയ്സ് ഗ്രേ നിറത്തിലുള്ള ഫോൺ ആണ് ഓഫർ കാലയളവിൽ 68,500 രൂപയ്ക്ക് വിൽക്കുന്നത്.  10% ക്യാഷ്ബാക്കും ആക്സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ലഭിക്കും

66,000 രൂപയ്ക്ക് ആപ്പിൾ ഐഫോൺ X വിറ്റ് പേടിഎം. പേടിഎം മാൾ മഹാ ക്യാഷ്ബാക്ക് സെയില്‍ വഴിയാണ് ഈ ഓഫര്‍. നവംബർ 7 വരെയാണ്  ഈ കുറഞ്ഞ വിലയില്‍ ഐഫോണ്‍ X വാങ്ങുവാന്‍ അവസരമുണ്ട്. ആപ്പിൾ എക്സ് 64ജിബി ഫോണിന് 91,900 രൂപ വിലയും, 256ജിബി മോഡലിന് 1,06,900 രൂപയുമാണ് ഇന്ത്യയിലെ ഔദ്യോഗിക വില എന്നിരിക്കെയാണ് ഈ വിലക്കുറവ്. 

പേടിഎം ഐഫോൺ എക്സ് 64ജിബി സ്പേയ്സ് ഗ്രേ നിറത്തിലുള്ള ഫോൺ ആണ് ഓഫർ കാലയളവിൽ 68,500 രൂപയ്ക്ക് വിൽക്കുന്നത്.  10% ക്യാഷ്ബാക്കും ആക്സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ലഭിക്കും. ഇത്തരത്തിലാണ് ഐഫോൺ എക്സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്. കൂടാതെ, എക്‌സ്ചേഞ്ച് ഓഫർ വഴി 21,000 വരെ ലാഭിക്കാൻ സാധിക്കും.

എ11 ബയോണിക്ക് ചിപ്പാണ് ഐഫോൺ എക്സിലെ പ്രൊസസ്സർ. 5.8  ഇഞ്ച് ഓൾ സ്ക്രീൻ ഒഎൽഇഡി ഡിസ്‌പ്ലെ, 12 എംപി വൈഡ് ആംഗിൾ, ടെലിഫോട്ടോ പിൻ ക്യാമറ, 7എംപി മുൻ ക്യാമറ. എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലെ, ഡ്യുവൽ ക്യാമറ, ഗ്ലാസ് ബോഡി എന്നിങ്ങിനെയാണ് ആപ്പിൾ എക്സിന്റെ സവിശേഷതകൾ. 

ക്യുഐ ചാർജർ വഴി വയർലെസ്സ് ചാർജിങ്, വാട്ടർ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നീ സൗകര്യങ്ങളുണ്ട് ഐഫോൺ എക്സിൽ. ഫെയ്സ് എഡി ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്നത് ഐഫോൺ സീരിസിൽ ആദ്യമെത്തിയത് ഐഫോൺ എക്സിലാണ്.

loader