ലണ്ടന്‍: കരഞ്ഞ് ഭാരം കുറയ്ക്കാം എന്നാണ് പുതിയ ശാസ്ത്ര പരീക്ഷണങ്ങള്‍ പറയുന്നത്. പീറ്റ് സുലാക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രകാരനാണ് ഈ ഗവേഷത്തിന് പിന്നില്‍. മനസ് നിറഞ്ഞുള്ള ഒരു കരച്ചില്‍ ശരീരത്തില്‍ നിന്ന് കുറച്ചു ഭാരം കുറയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കണ്ണീരില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണും ല്യൂസിന്‍ എന്സെഫാലിന്‍ എന്ന പ്രകൃതിദത്ത വേദന സംഹാരിയും അടങ്ങിയിട്ടുണ്ടത്രേ. ഇവയെല്ലാം ശരീരത്തിന്‍റെ സ്‌ട്രെസ് വര്‍ദ്ധിപ്പിക്കും. കൂടുതല്‍ ഹോര്‍മോണുകള്‍ പുറന്തള്ളുക വഴി ശരീരത്തിന്റെ സ്‌ട്രെസ് കുറയുമെന്നാണ് കണ്ടെത്തല്‍.

മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരഞ്ഞുകരഞ്ഞു ഹോര്‍മോണ്‍ പുറന്തള്ളുക വഴി അങ്ങനെ വണ്ണവും കുറയുന്നു.

പക്ഷെ വണ്ണം കുറയ്ക്കാന്‍ വേണ്ടി കള്ളക്കരച്ചില്‍ കരഞ്ഞിട്ടു കാര്യമില്ല. വൈകാരികമായി ഉള്ള കരച്ചില്‍ കൊണ്ടേ പ്രയോജനമുള്ളൂ. ഉള്ളിയരിഞ്ഞോ കണ്ണ് തിരുമ്മിയോ വരുന്ന കണ്ണുനീരില്‍ ഈ ഹോര്‍മോണ്‍ ഇല്ലത്രെ. എന്നുമാത്രമല്ല കരയാനുള്ള ബെസ്റ്റ് ടൈം രാവിലെ ഏഴുമണി മുതല്‍ രാത്രി പത്തുമണി വരെയാണത്രേ.