തുടര്‍ന്നും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ KYC (Know your customer) യില്‍ എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന സന്ദേശം പലര്‍ക്കും ലഭിക്കുന്നുണ്ടാകും. അതിനായി നിലവിലുള്ള നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണം. അതിന് എന്താണ് വേണ്ടത് ഇത് അത്യവശ്യമാണോ എന്ന സംശയം പലകോണിലും ഉയരുന്നുണ്ട്. ഇങ്ങനെയാണ് കാര്യങ്ങള്‍
എന്താണ് ആധാര്‍ kyc?
ഉപഭോക്താവിന് തന്‍റെ പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തണമെങ്കിലോ അല്ലെങ്കില്‍ പുതിയൊരു നമ്പര്‍ എടുക്കുകയോ ചെയ്യണമെങ്കില്‍ ഇനിമുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനാല്‍ വ്യാജ സിം ഉപഭോക്താക്കളുണ്ടകില്ലെന്നാണ് മൊബൈല്‍ സേവനദാതക്കളുടെ വാദം.മൊബൈല്‍ സേവനദാതക്കള്‍ക്ക് KYC യിലൂടെ തങ്ങളുടെ ഉപഭോഗ്താക്കളുടെ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ ഇലക്ഷന്‍ ഐഡി പോലുള്ള കെവൈസി നാം സിം കാര്‍ഡ് വാങ്ങുമ്പോള്‍ കൈമാറുന്നുണ്ട്
എന്താണ് ചെയ്യേണ്ടത്?
KYC പൂര്‍ത്തീകരിക്കാന്‍ ഉപഭോക്താവിന്‍റെ പേരും, സ്ഥലവും , മറ്റ് വിവരങ്ങളും സര്‍വ്വീസ് പ്രൊവൈഡര്‍ ഓണ്‍ലൈനിലൂടെ പരിശോധിക്കുകയും ആധാര്‍ നമ്പറും, ഉപഭോക്താവിന്‍റെ യുണീക്ക് ഐഡന്റിറ്റി( കൈവിരലടയാളം,കണ്ണിന്‍റെ റെറ്റിന, മിഴി പടലം )തുടങ്ങിയവ ശേഖരിക്കുകയും ചെയ്യും. ഉപഭോക്താവിന്‍റെ പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് നമ്പര്‍ വെരിഫൈ ചെയ്യാനുള്ള എസ് എം എസ് ഇരുപത്തിനാലു മണിക്കൂറിനുളളില്‍ ലഭ്യമാകും.
മറ്റു പ്രശ്നങ്ങള്‍?
ആദ്യമായിട്ടാണ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ വെരിഫിക്കേഷന്‍ നടത്തേണ്ടത് ഓണ്‍ലൈനിലൂടെയല്ല. അടുത്ത ആധാര്‍ കേന്ദ്രത്തില്‍ നിന്ന് ഫോം ഡൗണ്‍ ലോഡ് ചെയ്തോ അല്ലെങ്കില്‍ UIDAI യുടെ സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ ലോഡ് ചെയ്തോ പൂരിപ്പിച്ച് കൊടുക്കണം. ഒപ്പം ആധാറിന്റെയും മന്റൊരു തിരിച്ചറിയല്‍ കാര്ഡിന്റെയും കോപ്പി സമര്‍പ്പിക്കണം. നിങ്ങള്‍ സമര്‍പ്പിച്ച വിരലടയാളം വെരിഫൈ ചെയ്യുന്നതുമാണ്.
പുതിയ നമ്പര്‍ എടുക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ പഴയ നമ്പര്‍ കൈയ്യിലുണ്ടാകണം. പഴയ നമ്പറിലേക്കാണ് വണ്‍ ടൈം പാസ് വേഡ് അയയ്ക്കുന്നത്. പുതിയ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി UIDAI എന്ന വെബ്സൈറ്റില്‍ പോവുക. അതില്‍ ആധാര്‍ സെല്‍ഫ് സര്‍വ്വീസില്‍ പോവുകയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയുമ്പോള്‍ പുതിയ നമ്പര്‍ അടിച്ച്കൊടുക്കുകയും വേണം. തുടര്‍ന്ന് വണ്‍ ടൈം പാസ് വേഡ് സ്ഥിതീകരിക്കുകയും ചെയ്യുന്നതോട് കൂടി നമ്പര്‍ അപ്ഡേറ്റ് ചെയ്യപ്പെടും.
എപ്പഴാണ് Kyc ചെയ്യേണ്ടത്
പത്രങ്ങളിലും ടിവിയിലും ഇതുസംബന്ധിച്ച പരസ്യങ്ങളുണ്ടാകും.
ഒരേ കമ്പനിയില്‍ നിന്ന് രണ്ട് നമ്പറെടുക്കുമ്പോള്‍?
ആധാറുമായി കണക്ട് ചെയ്ത നമ്പറുള്ള ഉപഭോക്താവിന് വീണ്ടും അതേ കമ്പിനിയില്‍ നിന്ന് നമ്പര്‍ എടുക്കണമെങ്കില്‍ KYC യില്‍ വിവരങ്ങള്‍ ആദ്യമേ ഉള്‍ക്കൊള്ളിക്കണം
ആരെ ബാധിക്കും?
വലിയൊരു ശതമാനം ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമല്ലാത്തതിനാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
