അബുദാബി: വോയിസ്, വീഡിയോ കോളുകള്‍ക്ക് ലോകമെമ്പാടും ഉപയോഗിച്ച് വരുന്ന പ്രമുഖ സോഫ്റ്റ് വെയറായ സ്‌കൈപ്പിന് യുഎഇയില്‍ നിരോധനം. യുഎഇയിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ആണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 

ലൈസന്‍സില്ലാത്ത വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ് ആണ് സ്‌കൈപ്പ് നല്‍കുന്നത് എന്നതിനാലാണ് നിരോധിക്കുന്നത് എന്നും യുഎഇയില്‍ നിരോധിച്ച ഘടകങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്നും ഇത്തിസലാത്ത് ട്വീറ്റില്‍ വ്യക്തമാക്കി.

Scroll to load tweet…

യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗത്തിന് തടസ്സം നേരിടുന്നതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തങ്ങളുടെ വെബ്‌സൈറ്റും സോഫ്റ്റ് വെയര്‍ സേവനങ്ങളും യുഎഇയില്‍ നിരോധിച്ചതായി സ്‌കൈപ്പ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ഇനി സ്‌കൈപ്പ് ഉപയോഗിക്കാനാകില്ലെന്നും വെബസൈറ്റ് വ്യക്തമാക്കുന്നു.

നിരോധനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ട്വിറ്ററിലൂടെ തന്നെ ഉപഭോക്താക്കള്‍ ഇതിനോടകം പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. 

Scroll to load tweet…