ദുബായ്: ചരിത്രം രചിച്ച് സോളാർ ഇംപൾസ്- 2, വിമാനം തിരിച്ചെത്തി..പൂർണ്ണമായും സൗരോർജ്ജത്തിൽ സഞ്ചരിച്ച വിമാനം ഇന്ന് രാവിലെയാണ് അബുദാബിയിൽ തിരിച്ചെത്തിയത്..ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്‌റോയില്‍നിന്ന് 2015 മാർച്ചിലാണ് വിമാനം യാത്ര തിരിച്ചത്.

അബുദാബിയിലെ പുനരുത്പാദക ഊര്‍ജ കമ്പനിയായ മസ്ദാറിന്‍റെ സഹായത്തോടെയാണ് വിമാനത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നത്. 35000 കിലോമീറ്റർ പറന്ന വിമാനം നിരവധി പരീക്ഷണപ്പറക്കലുകൾക്ക് ശേഷമാണ് യാത്ര തിരിച്ചത്. സോളാർ ഇംപൾസിന് വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.