തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഗെയിം ലഭ്യമാണ്

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന സുഡാനി ഫ്രം നൈജീരിയ തീയ്യറ്ററുകളിലെത്താനിരിക്കെ തകര്‍പ്പന്‍ ഫുട്ബോള്‍ മൊബൈല്‍ ഗെയിം പുറത്തിറങ്ങി അണിയറപ്രവര്‍ത്തകര്‍. സൗബിനൊപ്പം നൈജീരിയന്‍ താരം സാമുവല്‍ അബിയോള മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സക്കറിയയാണ്. സൗബിന്‍ സംവിധാനം ചെയ്ത പറവയിലൂടെ താരങ്ങളായ ഇച്ചാപ്പിയും ഹസീബുമാണ് ഗെയിം യൂടൂബിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. 

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സുഡാനി ഗെയിം ലഭ്യമാണ്. ഗെയിമിന്റെ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സൗബിന്റെയും സാമുവലിന്റെയും തലയുമായി ബാല്‍ ഹെഡ് ചെയ്ത് കൂടുതല്‍ നേരം നിര്‍ത്തുനവര്‍ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കുന്നതാണ് ഗെയിം. സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാനും സാധിക്കും. നേരത്തെ സിനിമയുടെ ട്രെയിലറും ഫുഡ്ബോള്‍ ഗാനവും വൈറലായിരുന്നു.