ലക്ഷക്കണക്കിന് ആളുകളാണ് ഒരു വര്‍ഷം റോഡപകടങ്ങളില്‍ ലോകത്ത് മരിക്കുന്നത്. യാത്രാക്കാര്‍, വാഹനങ്ങള്‍ ഓടിക്കുന്നവര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയ എല്ലാവര്‍ക്കും അപകടസാധ്യത ദിനം പ്രതി വര്‍ദ്ധിച്ചുവരുകയാണ്. കാരണം, വര്‍ദ്ധിച്ച് വരുന്ന അപകടങ്ങളുടെ കണക്കുകളാണ് അപകടങ്ങളില്‍ നിന്ന് എങ്ങനെ മനുഷ്യശരീരത്തെ രക്ഷിക്കാം എന്ന പഠനമാണ് ഗ്രഹാം എന്ന മനുഷ്യന്‍റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്

ഈ വീഡിയോകള്‍ കാണാം ഗ്രഹാമിനെ കൂടുതല്‍ മനസിലാക്കാം

കാറപകടത്തെ അതിജീവിക്കാന്‍ കഴിയുന്ന ശരീരഘടനയുള്ള മനുഷ്യ മോഡലിനെ സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ അധികൃതര്‍. ഓസീസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനാണ് ‘ഗ്രഹാം’ എന്ന് പേരിട്ടിരിക്കുന്ന ‘വിചിത്ര’ മനുഷ്യനെ നിര്‍മ്മിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്‍റ് കമ്മീഷന്‍ (റ്റിഎസി)യും മെല്‍ബണിലെ ഒരു കൂട്ടം കലാകാരന്മാരും ചേര്‍ന്ന് സൃഷ്ടിച്ച മനുഷ്യന്റെ രൂപഘടനയാണിത്. മനുഷ്യന്‍റെ രൂപ ഘടന ഇങ്ങനെയാണ് എങ്കില്‍ കാറപകടത്തില്‍ നിന്ന് നിഷ്പ്രയാസം രക്ഷപ്പെടാം എന്നാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.